സാമ്പാറിൽ വീണ് പൊള്ളലേറ്റ എട്ടു വയസുകാരി മരിച്ചു

ബെംഗളൂരു: സർക്കാർ സ്കൂളിൽ സാമ്പാർ തയ്യാറാക്കിവെച്ച പാത്രത്തിൽ അബദ്ധത്തിൽ വീണ് പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു. കർണാടക കലബുർഗിയിലെ അഫ്സൽപുർ താലൂക്കിലെ പ്രൈമറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയും ചിന്നമ്മഗേരി സ്വദേശിയുമായ മഹാതമ്മ ശിവപ്പ (8) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മഹാതമ്മ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നവംബർ 16 നായിരുന്നു സംഭവം. വരാന്തയിൽ ഓടി കളിക്കുന്നതിനിടെയാണ് കുട്ടി ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിവെച്ച സാമ്പാർ പാത്രത്തിൽ വീണത്. 50 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടർന്ന് കുട്ടിയെ ആദ്യം ഗുൽബർഗ മെഡിക്കൽ കോളേജിലും തുടർന്ന് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സ്കൂളിലെ ഹെഡ് മാസ്റ്റർ ലബാബി നദാഫ്, ചുമതലയുള്ള മറ്റൊരു അധ്യാപകനായ രാജു ചവാൻ, ഉച്ചഭക്ഷണ ചുമതലയുള്ള ജീവനക്കാരി എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.