സർക്കാർ ഉദ്യോഗസ്ഥയുടെ കൊലപാതകം; പ്രതിയിൽ നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെടുത്തു

ബെംഗളൂരു: കർണാടക ഖനി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ കെ. എസ്. പ്രതിമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയിൽ നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെടുത്തു. ഉദ്യോഗസ്ഥയുടെ മുൻ ഡ്രൈവർ ആയിരുന്ന കിരൺ ആണ് കേസിൽ അറസ്റ്റിലായിരുന്നത്. കവർച്ച ലക്ഷ്യമിട്ടമാണ് പ്രതി കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ഇക്കാര്യം പ്രതി സമ്മതിച്ചതായും ഉദ്യോഗസ്ഥയുടെ വീട്ടിൽനിന്ന് 27 ഗ്രാം സ്വർണാഭരണങ്ങളും അഞ്ചുലക്ഷം രൂപയുമാണ് പ്രതി കവർന്നതെന്നും പോലീസ് പറഞ്ഞു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു നേരത്തെ പോലീസിന്റെ നിഗമനം. എന്നാൽ ഇത് മാത്രമല്ല കൊലപാതകത്തിന്റെ കാരണമെന്ന് കിരൺ പോലീസിനോട് വെളിപ്പെടുത്തി.
നവംബർ അഞ്ചിനാണ് ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്മണ്യപുരയിലെ ഗോകുലം അപ്പാർട്ട്മെന്റിൽ പ്രതിമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിമയുടെ മുൻ ഡ്രൈവറായ കിരണിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്മണ്യപുരയിലെ ഗോകുലം അപ്പാർട്ട്മെന്റിൽ പ്രതിമ തനിച്ചായിരുന്നു താമസം.
ഭർത്താവ് സത്യനാരായണൻ സ്വദേശമായ തീർത്ഥഹള്ളിയിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടന്നതിന്റെ ഒരാഴ്ച മുമ്പാണ് കാർ ഡ്രൈവറായിരുന്ന കിരണിനെ പ്രതിമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നത്. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.