മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു, പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ക്യാങ്‌പോപ്പി ജില്ലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. ക്യാങ്‌പോപ്പിയിലെ കൊബ്‌സാ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സംഭവത്തിന് പിന്നില്‍ മെയ്‌തെയി വിഭാഗക്കാരാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ കുക്കി സംഘടനകള്‍ ജില്ലയില്‍ ബന്ദ് ആചരിച്ചു.
ഹരോഥെലിലും കോബ്ഷ ഗ്രാമത്തിലും മെയ്‌തെയി വിമതര്‍ നടത്തിയ പ്രകോപനമില്ലാത്ത ആക്രമണമാണ് രണ്ട് കുക്കികള്‍ കൊല്ലപ്പെട്ടതിന് പിന്നിലെന്ന് കുക്കികളുടെ സംഘടനയായ സിഒടിയു പ്രസ്താവനയില്‍ പറഞ്ഞു. ഹെന്‍മിന്‍ലെന്‍ വൈഫേ, താങ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായും കമ്മിറ്റി അറിയിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്തു പ്രതിപക്ഷ സംഘടനകള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഗോത്രവിഭാഗങ്ങലായി മെയ്‌തെയികുളും കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 180 ലധികം പേര്‍ ഇതുവരെ കൊല്ലപ്പെടുകയും 60,000-ത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു. വന്‍തോതില്‍ സൈനിക സാന്നിധ്യമുണ്ടായിട്ടും ഇടയ്ക്കിടെ നടക്കുന്ന അക്രമ സംഭവങ്ങള്‍ സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്.
അതേസമയം ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ അജ്ഞാത പറക്കൽ വസ്തു കണ്ടെത്തിയ സംഭവത്തില്‍ വ്യോമസേന പരിശോധന തുടങ്ങി. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റഫാൽ വിമാനങ്ങളെ നിയോഗിച്ചു. എന്നാല്‍ പരിശോധനയിൽ ഒന്നും അസ്വഭാവികമായി കണ്ടെത്താനിയില്ലെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.