നിമിഷ സജയന്‍ അത്ര സുന്ദരിയല്ലെങ്കിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന്’ മാധ്യമപ്രവര്‍ത്തകന്‍; ചുട്ടമറുപടി നല്‍കി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

നടി നിമിഷ സജയനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ അനാവശ്യ ചോദ്യത്തിന് രൂക്ഷ മറുപടിയുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. എങ്ങനെയാണ് സുന്ദരിയല്ലാത്ത നിമിഷ സജയനെ കാസ്റ്റ് ചെയ്ത് നന്നായി അഭിനിപ്പിക്കാന്‍ സാധിച്ചത് എന്നായിരുന്നു ചോദ്യം. പിന്നാലെ കാര്‍ത്തിക്ക് സുബ്ബരാജ് മാധ്യമ പ്രവര്‍ത്തകന് ചുട്ടമറുപടി തന്നെ നല്‍കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘അവള്‍ സുന്ദരിയല്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? എനിക്ക് നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് അറിയില്ല, പക്ഷേ ഒരാള്‍ സുന്ദരിയല്ലെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റാണ്’ എന്നായിരുന്നു കാര്‍ത്തികിന്റെ മറുപടി.
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതേസമയം നിമിഷ സജയന്റെ പ്രകടനത്തെ റിലീസിന് മുമ്പ് തന്നെ നടന്‍ എസ്.ജെ സൂര്യ പുകഴ്‌ത്തിയിരുന്നു. നിമിഷയുടെ പ്രകടനം ഞെട്ടിക്കുന്നതെന്നാണ് സൂര്യ വിശേഷിപ്പിച്ചത്. നവംബര്‍ 10 ന് ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് കേരളത്തിലും സ്വന്തമാക്കിയത്.
Well said @karthiksubbaraj 👏🏻 pic.twitter.com/o2XYtWflfj
— 𝚃𝙷 (@Flowerlikinga) November 17, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.