‘ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്’; ടീം ഇന്ത്യയോട് പ്രധാനമന്ത്രി

അഹമ്മദാബാദ്: ആരാധകരെ നിരാശരാക്കിയെങ്കിലും ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെയും താരങ്ങളുടെ കഴിവിനെയും അഭിനന്ദിച്ചും ആശംസിച്ചും ആശ്വസിപ്പിച്ചും പ്രധാനമന്ത്രി. ഇന്ത്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നുവെന്നും മികച്ച ടീമായാണ് ഇന്ത്യൻ താരങ്ങൾ ലോകകപ്പ് കളിച്ചതെന്നും ഈ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. 2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. എന്നാൽ തോൽവിയിലും രാജ്യം നിങ്ങളോടൊപ്പമുണ്ട്’ മോദി പറഞ്ഞു.
ആറാം ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയയെ അഭിനന്ദിച്ചും പ്രധാനമന്ത്രി പോസ്റ്റിട്ടു. ‘ഗംഭീരമായ വിജയത്തിന് ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ! ടൂർണമെന്റിലെ പ്രശംസനീയമായ പ്രകടനമായിരുന്നു ഓസ്ട്രേലിയയുടേത്’ എന്ന് പ്രധാനമന്ത്രി തന്‍റെ ഔദ്യോഗിക പേജില്‍ കുറിച്ചു. ട്രാവിസ് ഹെഡിന് പ്രത്യേക അഭിനന്ദനങ്ങൾ നേർന്നാണ് പോസ്റ്റ്.
Dear Team India,
Your talent and determination through the World Cup was noteworthy. You’ve played with great spirit and brought immense pride to the nation.
We stand with you today and always.
— Narendra Modi (@narendramodi) November 19, 2023
Congratulations to Australia on a magnificent World Cup victory! Theirs was a commendable performance through the tournament, culminating in a splendid triumph. Compliments to Travis Head for his remarkable game today.
— Narendra Modi (@narendramodi) November 19, 2023
ഇന്ത്യയെ 6 വിക്കറ്റിന് തോൽപിച്ചാണ് ഓസ്ട്രേലിയ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിന്റെ പരാജയം നിരാശ ഉണ്ടാക്കിയെങ്കിലും നിരവധി പേരാണ് ക്രിക്കറ്റ് താരങ്ങളെ ആശംസിച്ചും ആശ്വസിപ്പിച്ചും രംഗത്ത് എത്തിയത്.
ലോകകപ്പ് ഫൈനലിനെ കുറിച്ച് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയും എക്സിൽ പോസ്റ്റ് പങ്കുവെച്ചു. “ടീം ഇന്ത്യ ടൂർണമെൻറിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജയം അല്ലെങ്കിൽ തോൽവി. ഞങ്ങൾ നിങ്ങളെ ഇഷ്ടപ്പെടുന്നു. അടുത്തതിൽ നാം വിജയിക്കും. മികച്ച വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയക്ക് അഭിനന്ദനങ്ങൾ”.. – രാഹുലിൻ്റെ വാക്കുകൾ ഇങ്ങനെ.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ 1.25 ലക്ഷം പേരാണ് എത്തിയത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായും ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസും എത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.