മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ വയോധികയ്ക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ വയോധികയ്ക്ക് ഗുരുതര പരുക്ക്. ആനേക്കലിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അക്കയമ്മയ്ക്കാണ് പരുക്കേറ്റത്. ഭർത്താവിനോടൊപ്പം വീടിന്റെ മുൻ വശത്ത് ഇരിക്കുമ്പോഴായിരുന്നു രണ്ട് പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറി മോഷണ ശ്രമം നടത്തിയത്.
പത്രം വായിക്കുന്നതിനായാണ് ഇരുവരും രാവിലെ വീടിന്റെ മുൻവശത്തത് ഇരുന്നത്. ഈ സമയം ഗേറ്റ് അടച്ചിരുന്നില്ല. പെട്ടെന്ന് കത്തി കൈവശം വെച്ച രണ്ട് പേർ വീട്ടിലേക്ക് ഓടിക്കയറി പണവും മറ്റ് ആഭരണങ്ങളും ആവശ്യപ്പെട്ടു. അക്രമികളിൽ ഒരാൾ അക്കയമ്മയുടെ ഭർത്താവിനെ കത്തിമുനയിൽ വെച്ചാണ് സ്വർണവും പണവും ആവശ്യപ്പെട്ടത്. എന്നാൽ അക്കയമ്മ ബഹളം വെച്ച് ആളെ കൂട്ടാൻ ശ്രമിച്ചു. ഇതോടെ അക്രമികളിൽ ഒരാൾ അക്കയമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കുകയായിരുന്നു.
കൂടാതെ കത്തി കൊണ്ട് അക്കയമ്മയുടെ കഴുത്തിൽ സാരമായി കുത്തിപരുക്കേൽപ്പിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. അക്കയമ്മയെ ആനേക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌നിഫർ ഡോഗ്‌സിന്റെ സഹായത്തോടെ ആനേക്കൽ പോലീസ് ഇവരുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. അക്കയമ്മയും ഭർത്താവും മാത്രമായിരുന്നു വീട്ടിൽ താമസം. ഇക്കാര്യം അറിയാവുന്ന അക്രമികൾ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതായാണ് പോലീസിനെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.