ബെംഗളൂരുവിലെ പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം

ബെംഗളൂരു: ബെംഗളൂരുവിൽ കളിപ്പാട്ടങ്ങളും, പ്ലാസ്റ്റിക്കുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തം. എസ്.പി. റോഡിന് സമീപത്തെ കുമ്പാർപേട്ടിൽ അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്.
സംഭവത്തിൽ ആളപായമില്ല. ഞായറാഴ്ച രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. എന്നാൽ അഗ്നിരക്ഷാസേന എത്താൻ വൈകിയതോടെ തിങ്കളാഴ്ച രാവിലെയാണ് തീയണച്ചത്. തീപിടിത്തം ഉണ്ടായ സമയത്ത് കെട്ടിടത്തിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ഇക്കരണത്താൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ ടെറസിൽ താമസിച്ചിരുന്ന സ്ത്രീയെയും കുടുംബത്തെയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.
അഗ്നിരക്ഷാസേനാ അംഗങ്ങൾക്കൊപ്പം നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കെട്ടിടത്തിന് സമീപത്ത് നിർത്തിയിരുന്ന ഏതാനും വാഹനങ്ങളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. നാശനഷ്ടങ്ങളുടെ കണക്ക് നിലവിൽ വ്യക്തമല്ലെന്ന് ഗോഡൗൺ മാനേജർ പറഞ്ഞു.
Massive Fire Outbreak In Bengaluru | ಬೆಂಗಳೂರಿನಲ್ಲಿ ಕುಂಬಾರಪೇಟೆಯಲ್ಲಿರುವ ಪ್ಲಾಸ್ಟಿಕ್ ಗೋದಾಮು ಬೆಂಕಿಗಾಹುತಿ
Video Link► https://t.co/3W5kGI8Dn7#TV9Kannada #FireAccident #Kumbarpet #BengaluruFireAccident #ElectricItemsFire
— TV9 Kannada (@tv9kannada) November 20, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.