കർണാടകയിൽ ടൈഗർ സഫാരി സോൺ തുറക്കാൻ പദ്ധതിയുമായി സർക്കാർ

ബെംഗളൂരു: കർണാടകയിൽ ടൈഗർ സഫാരി സോൺ തുറക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ചാമരാജ്നഗറിലാണ് ടൈഗർ സഫാരി സോൺ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നാഗർഹോളെ, ബന്ദിപുർ കടുവ സാങ്കേതങ്ങൾക്ക് സമാനമായിരിക്കും പുതിയ ടൈഗർ സഫാരി സോൺ.
മാലെ മഹാദേശ്വര ഹിൽസ് (എംഎം ഹിൽസ്) വൈൽഡ് ലൈഫ് ഡിവിഷനിലെ പിജി പാളയ റേഞ്ചിലെ ലോക്കനഹള്ളിയിൽ നിന്ന് ആരംഭിക്കുന്ന സഫാരി 18 കിലോമീറ്ററോളം വ്യാപിപ്പിക്കും.
ശിലായുഗ ഘടനകളുടെ കൗതുകകരമായ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാൻ വിനോദസഞ്ചാരികളെ ഇത് സഹായിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു. സന്ദർശകർക്ക് കടുവകൾ, പുള്ളി, സാമ്പാർ മാൻ, പുള്ളിപ്പുലികൾ, ഇന്ത്യൻ ഗ്വാർ, ഇന്ത്യൻ മുയൽ, വിവിധതരം പക്ഷികൾ എന്നിവയേയും കാണാനുള്ള സൗകര്യം സഫാരിക്കിടെ ഒരുക്കും. സഫാരി ഡിസംബർ ആദ്യവാരത്തോടെ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
Chamarajanagar Set To Get New Tiger Safari Zone
Tourism in Old #Mysore region will get a boost with #Karnataka set 2create a new #tiger safari zone in state’s southern-most #Chamarajanagar district on the lines of @Bandipur_TR & @nagaraholetr@aranya_kfdhttps://t.co/hyDIEmquTf
— All About Namma Bengaluru 🇮🇳 (@sajhm13) November 20, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.