കർണാടക ജെഡിഎസ് അധ്യക്ഷൻ ഇപ്പോഴും താനാണെന്ന് സി. എം. ഇബ്രാഹിം

ബെംഗളൂരു: കർണാടക ജെഡിഎസിന്റെ അധ്യക്ഷൻ ഇപ്പോഴും താൻ തന്നെയാണെന്ന് സി. എം. ഇബ്രാഹിം. പാർട്ടിയിൽ നിന്നുള്ള സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതുമെന്നും ഇബ്രാഹിം പറഞ്ഞു.
പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഇബ്രാഹിമിനെ ജെഡിഎസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എച്ച്.ഡി.കുമാരസ്വാമി ആണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍. ജെഡിഎസ് എന്‍ഡിഎയില്‍ ചേരില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സി.എം.ഇബ്രാഹിമിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.
എന്നാൽ മതേതരമായി നിലകൊളളുന്നതിനാല്‍ ജെഡിഎസിലെ തന്റെ വിഭാഗമാണു ഒറിജിനലെന്നും താന്‍ സംസ്ഥാന അധ്യക്ഷനായതിനാല്‍ കര്‍ണാടകയിലെ ജെഡിഎസിന്റെ കാര്യത്തില്‍ തനിക്കു തീരുമാനം എടുക്കാന്‍ കഴിയുമെന്നും ഇബ്രാഹിം പറഞ്ഞു.
പാർട്ടി പ്രവർത്തകർ ഇപ്പോഴും തന്നെയാണ് അധ്യക്ഷ സ്ഥാനത്ത് ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമിയുടെ നീക്കങ്ങൾ പലരിലും അതൃപ്തി ഉണ്ടാക്കുന്നുണ്ടെന്നും ഇബ്രാഹിം പറഞ്ഞു. നിലവിൽ ജെഡിഎസ് നേതാക്കൾ ഇബ്രാഹിമിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.
I’m still JD(S) Karnataka president, will move court, says suspended leader #CMIbrahim@JanataDal_S
Click 👉 https://t.co/EaJvImUGUD
— Vartha Bharati (@VarthaBharatiEn) November 20, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.