അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി

2024 ജനുവരിയില്‍ നടക്കുന്ന അണ്ടര്‍19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി ഐസിസി. ടൂര്‍ണമെന്റിന് ഇനി ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുമെന്ന് ഐസിസി ബോര്‍ഡ് യോഗം അറിയിച്ചു. ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് ശ്രീലങ്കയെ ഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
അതേസമയം ഐസിസി ടൂര്‍ണമെന്റുകളിലും രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളിലും ശ്രീലങ്കന്‍ ടീമിന് മത്സരിക്കുന്നതിൽ വിലക്കില്ല. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള ധനസഹായം നിയന്ത്രിക്കും.
ലോകകപ്പിലെ മോശം പ്രകടനത്തിനെ തുടര്‍ന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയത്. ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകരുത് എന്നാണ് ഐസിസി നിയമം. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന് 2022ല്‍ ആതിഥേയത്വം വഹിച്ചത് വെസ്റ്റ് ഇന്‍ഡീസാണ്. നിലവില്‍ ഇന്ത്യയാണ് ചാമ്പ്യന്‍മാര്‍. 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പില്‍ ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, യുഎസ്എ എന്നിവരാണുള്ളത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ്, സ്‌കോട്ലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍. ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാവ്വെ, നമീബിയ എന്നിവര്‍ ഗ്രൂപ്പ് സിയിലും അഫ്ഗാനിസ്താന്‍, പാകിസ്ഥാൻ,ന്യൂസീലന്‍ഡ് നേപ്പാള്‍ എന്നീ രാജ്യങ്ങൾ ഗ്രൂപ്പ് ഡിയിലുമാണുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
