Follow the News Bengaluru channel on WhatsApp

ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; 13 ഇസ്രയേലികളെയും 12 തായ് പൗരന്മാരെയും വിട്ടയച്ചു

ഗാസ: ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കാൻ തുടങ്ങി. 13 ഇസ്രയേലി പൗരന്മാരെയും തായ്‌ലൻഡിൽനിന്നുള്ള 12 പേരെയും മോചിപ്പിച്ചു. ഖത്തറിൻറെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ കൈമാറിയത്. അതേസമയം തായ് പൗരന്മാരെ വിട്ടയച്ചതിന് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറുമായി ബന്ധമില്ല എന്നാണ് വിവരം. ബന്ദികളാക്കിയ 12 തായ് പൗരന്മാരെ ഹമാസ് വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. എംബസി അധികൃതര്‍ ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബന്ദികള്‍ നിലവിൽ എവിടെയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

വിട്ടയച്ച 13 ഇസ്രയേല്‍കാരെ റെഡ് ക്രോസിന് കൈമാറി. ഇവര്‍ നിലവില്‍ ഈജിപ്ത് അതിര്‍ത്തിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ റാഫയിലെത്താന്‍ എത്ര സമയമെടുക്കുമെന്നും, എവിടെ വെച്ചാവും കൈമാറ്റമെന്നും വ്യക്തമല്ല. ഈജിപ്ത്യന്‍ അതിര്‍ത്തി കടന്നാല്‍ സൈനത്തിന്റെ ഹെലികോപ്റ്ററില്‍ ഇവരെ ഇസ്രയേലിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ദികളെ അവരുടെ ബന്ധുക്കൾക്ക് കൈമാറും മുൻപ് വൈദ്യ സഹായം നൽകുമെന്ന് ഐഡിഎഫ് വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.