Follow the News Bengaluru channel on WhatsApp

അവനവനോടുതന്നെയുള്ള കലഹമാണ് കഥ- ആലങ്കോട് ലീലാകൃഷ്ണൻ

ബെംഗളൂരു: അവനവനോടുള്ള കലഹമാണ് കഥയെന്ന് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍. ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിച്ച എസ്. കെ. നായരുടെ പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മുഖ്യ പ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലനില്‍ക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളോട് നിരന്തരം കലഹിച്ച മനുഷ്യന്റെ സ്‌നേഹാന്വേഷണത്തിന്റെ ചരിത്രമാണ് കഥകള്‍. ആ കഥകള്‍ ഇല്ലാതായാല്‍ നമ്മള്‍ ഇല്ലാതാവും. നമ്മള്‍ കഥയില്ലാത്തവരാകും. അഥവാ ഒന്നിനും കൊള്ളാത്തവരാകും- അദ്ദേഹം പറഞ്ഞു. അതിപ്രാകൃതരായ നിയാണ്ടര്‍താല്‍ മനുഷ്യര്‍ പോലും കുഞ്ഞുങ്ങളെ കൊന്നിരുന്നില്ല. ജനിച്ച കുഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊല്ലാന്‍ മടിയില്ലാത്തവരായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അത്യാധുനിക സമൂഹം മാറിയിരിക്കയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗസ്സ. ആയുധമെടുക്കാത്ത നാടാണ് ഇന്ത്യ. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്. ആ രാജ്യത്തിലെ എഴുത്തുകാര്‍ ഒരിക്കലും ഹിംസയുടെ പ്രയോക്താക്കളാകില്ല, ഫാസിസത്തിന്റെ കുഴലൂത്തുകാര്‍ ആകില്ല. അതുകൊണ്ടാണ് കൊല്ലപ്പെട്ടവരില്‍ അധികവും എഴുത്തുകാര്‍ ആയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിരിക്കുന്ന ചെരുപ്പുകള്‍ എന്ന കഥാ സമാഹാരത്തിന്റെ കവര്‍പേജ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുധാകരന്‍ രാമന്തളി പ്രകാശനം ചെയ്തു.

റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ടി. എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ശാന്തകുമാര്‍ എലപ്പുളളി വിഷ്ണുമംഗലം കുമാര്‍, സുധാകരന്‍ രാമന്തളി, ആര്‍. വി. ആചാരി, കഥാകൃത്ത് എസ്. കെ. നായർ,  തങ്കച്ചന്‍ പന്തളം, എം. എസ് ചന്ദ്രശേഖരന്‍, ഡോ. എം. പി. രാജൻ, ഒ വിശ്വനാഥന്‍, സൗദ റഹ്‌മാന്‍, സലിം കുമാര്‍, അഡ്വ. ജിബു ജമാല്‍, സുരേന്ദ്രന്‍ വെണ്മണി, മുഹമ്മദ് കുനിങ്ങാട്, തുടങ്ങിയവര്‍ സംസാരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.