Follow the News Bengaluru channel on WhatsApp

ഗാസയില്‍ വെടിനിര്‍ത്തല്‍ 2 ദിവസം കൂടി നീട്ടി

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14854 ആയി

ഗാസയിൽ രണ്ടുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടാൻ ധാരണ. ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലും ഹമാസും തമ്മിലെ പോരാട്ടം അവസാനിപ്പിക്കാന്‍ ഈജിപ്തിനൊപ്പം ഖത്തറും മധ്യസ്ഥത വഹിച്ചിരുന്നു. ഇരുപക്ഷവും തമ്മിലുള്ള നാല് ദിവസത്തെ വെടിനിര്‍ത്തലിന്റെ അവസാന ദിവസമാണ് വെടിനിര്‍ത്തല്‍ നീട്ടിയെന്ന പ്രഖ്യാപനം. വെടിനിർത്തൽ നീട്ടണമെന്ന്‌ ഹമാസും യു എന്നിലെ പലസ്തീൻ പ്രതിനിധിയും വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. തുടർന്ന്‌ ഈജിപ്തിന്റെയും അമേരിക്കയുടെയും സഹായത്തോടെ ഖത്തർ നടത്തിയ ചർച്ചയാണ്‌ ഫലംകണ്ടത്‌. കൂടുതൽ ബന്ദികളെ വിട്ടയച്ചാൽ കടന്നാക്രമണം നിർത്തിവയ്ക്കാമെന്ന് ഇസ്രയേൽ അറിയിച്ചു. ബന്ദികളാക്കിയ 50 ഇസ്രയേലുകാരെ ഹമാസും 150 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയക്കുമെന്നായിരുന്നു ആദ്യധാരണ. ഇതുപ്രകാരം ഞായർ രാത്രിവരെ 39 ബന്ദികളെ ഹമാസും 117 പലസ്തീൻകാരെ ഇസ്രയേലും വിട്ടയച്ചു. സ്ത്രീകളെയും കുട്ടികളെയുമാണ്‌ മോചിപ്പിച്ചത്‌. തിങ്കളാഴ്ച വിട്ടയക്കുന്നവരുടെ കാര്യത്തിൽ രാത്രി വൈകിയും തീരുമാനമായില്ല.

നാലുദിവസംകൂടി വെടിനിർത്തൽ നീട്ടണമെന്ന ആവശ്യമാണ്‌ ഹമാസ്‌ മുന്നോട്ടുവയ്ക്കുന്നത്‌. സ്ഥിതിഗതികൾ പരിശോധിച്ചുമാത്രമേ വെടിനിർത്തൽ നീട്ടാനാകൂ എന്ന നിലപാടാണ്‌ ഇസ്രയേലിന്റേത്‌. നാലുദിവസത്തിനുശേഷം, മോചിപ്പിക്കുന്ന 10 ബന്ദികൾക്ക്‌ ഒരു ദിവസം എന്ന നിലയിൽ വെടിനിർത്തൽ നീട്ടാമെന്ന്‌ ആദ്യഘട്ട ചർച്ചയിലും ഇസ്രയേൽ സമ്മതിച്ചിരുന്നു. ആകെ 240 പേരെയാണ്‌ ഹമാസ്‌ ഒക്ടോബർ ഏഴിന്‌ നടത്തിയ ആക്രമണത്തിൽ ബന്ദിയാക്കിയത്‌. ഹമാസിന്റെ പക്കൽ ഇനിയും 14 വിദേശികളും 80 ഇസ്രയേലുകാരുമായ ബന്ദികളുണ്ടെന്നാണ്‌ ഇസ്രയേൽ വിലയിരുത്തുന്നത്‌.

ഞായറാഴ്ച വടക്കൻ ഗാസയിലെത്തി സൈനികരെ അഭിസംബോധന ചെയ്ത ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, വെടിനിർത്തൽ കാലാവധി അവസാനിച്ചാൽ കൂടുതൽ ശക്തമായി ആക്രമണം പുനരാരംഭിക്കുമെന്ന്‌ പറഞ്ഞിരുന്നു. ലക്ഷ്യം നേടുംവരെ യുദ്ധം തുടരുമെന്നും പ്രഖ്യാപിച്ചു. മന്ത്രിസഭയിൽനിന്നുതന്നെ നെതന്യാഹുവിന്‌ യുദ്ധം തുടരാൻ സമ്മർദവുമുണ്ട്‌. യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14854 ആയി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.