Follow the News Bengaluru channel on WhatsApp

ബിനാൻസിന്റെ പ്രമോഷൻ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കേസ്

ക്രിപ്‌റ്റോകറൻസി സ്ഥാപനമായ ബിനാൻസിന്റെ പ്രമോഷൻ നടത്തിയതുമായി ബന്ധപ്പെട്ട് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കേസ്. ഫ്‌ളോറിഡ കോടതിയിലാണ് കേസ്‌. യുഎസ് പൗരന്മാരായ മൂന്നുപേര്‍ ആണ് താരത്തിനെതിരെ പരാതി നൽകിയത്.

ക്രിസ്റ്റ്യാനോയുടെ പ്രമോഷൻ കാരണം തങ്ങൾക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടായതായിട്ടാണ് പരാതി. ബിനാൻസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും വലിയ ലാഭം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന തരത്തിൽ പ്രമോഷൻ താരം പ്രൊമോഷൻ നടത്തിയിരുന്നു. 2022ലാണ് ക്രിസ്റ്റ്യാനോയുമായി ബിനാൻസ് സഹകരണത്തിനു ധാരണയാകുന്നത്.

താരത്തിന്റെ പ്രമോഷൻ കാരണം കോടിക്കണക്കിനു വരുന്ന അദ്ദേഹത്തിന്റെ ആരാധകരും സോഷ്യൽ മീഡിയ ഫോളോവർമാരും കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പരാതി. രജിസ്റ്റർ ചെയ്യാത്ത ക്രിപ്‌റ്റോ സെക്യൂരിറ്റികൾ ബിനാൻസ് വിൽപന നടത്തിയത് താരത്തിന്റെ അറിവോടെയാണെന്നും ആരോപണമുണ്ട്.

ക്രിപ്‌റ്റോകറൻസികളുടെ പ്രമോഷനിലൂടെ ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തണമെന്ന് സെലിബ്രിറ്റികൾക്ക് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.