Follow the News Bengaluru channel on WhatsApp

മെട്രോ മിത്ര ആപ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ചു

ബെംഗളൂരു: മെട്രോ മിത്ര ആപ്പ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. മെട്രോ സ്റ്റേഷനുകളിൽ തുടർ യാത്ര ഉറപ്പാക്കുന്നതിനുള്ള ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂണിയനാണ് (എആർഡിയു) ആപ്പ് വികസിപ്പിച്ചത്. ബെംഗളൂരുവിലെ എല്ലാ മെട്രോ സ്റ്റേഷനികളിലും നിലവിൽ ആപ്പിന്റെ സേവനം ലഭ്യമാണ്.

മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ പരിധിയിൽ തുടർ യാത്ര ഉറപ്പാക്കുന്ന ആപ്പാണിത്. ആദ്യഘട്ടത്തിൽ ജയനഗർ, ആർവി റോഡ് മെട്രോ സ്റ്റേഷനുകളിൽ നടത്തിയ പരീക്ഷണ സർവീസിൽ കണ്ടെത്തിയ തകരാറുകൾ പരിഹരിച്ച ശേഷമാണ് കൂടുതൽ സ്റ്റേഷനുകളിലേക്ക് ആപ്പിന്റെ സർവീസ് വ്യാപിപ്പിച്ചത്.

മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യുആർ കോഡ് മൊബൈൽ ഫോണിലൂടെ സ്കാൻ ചെയ്താണ് മെട്രോ മിത്രയുടെ സേവനങ്ങൾ ഉപയോഗിക്കേണ്ടത്. സർക്കാർ നിശ്ചയിച്ച 2 കിലോമീറ്ററിനു 30 രൂപയെന്ന മിനിമം നിരക്കിനൊപ്പം ആപ്പിന്റെ സർവീസ് ചാർജായി 10 രൂപയും നൽകണം. മറ്റ് ഓൺലൈൻ ഓട്ടോ സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, മെട്രോ ഉപയോക്താക്കൾക്ക് മാത്രമായി നിർമ്മിച്ചതാണ് ആപ്പ്. എല്ലാ ബെംഗളൂരു മെട്രോ സ്റ്റേഷനുകളിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ മാത്രമാണ് ആപ്പ് യാത്രക്കാരെ സഹായിക്കുക.

യാത്രക്കാർക്ക് ബിഎംആർസിഎൽ ആപ്പ് വഴിയോ, വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് ഫീച്ചർ വഴിയോ മെട്രോ ടിക്കറ്റ് വാങ്ങുമ്പോൾ ഓട്ടോ റൈഡ് സേവനം ബുക്ക്‌ ചേട്ടൻ കഴിയും.

മെട്രോ മിത്ര ആപ്പ് ഉപയോഗിച്ച് വിന്യസിച്ചിരിക്കുന്ന ഓട്ടോകൾ അവരുടെ വാഹനങ്ങളിൽ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകൾ പ്രദർശിപ്പിക്കേണ്ടതുണ്ട്.

സ്റ്റിക്കറുകളിൽ ഒരു ക്യുആർ കോഡ് ഉണ്ടായിരിക്കും. ഇത് യാത്രക്കാർക്ക് ഡ്രൈവർമാരുടെ വിവരങ്ങൾ ആക്‌സസ് ചെയ്യാനും അവരുടെ റൈഡ് അനുഭവത്തെക്കുറിച്ച് ഫീഡ്‌ബാക്ക് നൽകാനും സഹായിക്കുന്നതാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.