Follow the News Bengaluru channel on WhatsApp

രേഖാചിത്രവുമായി സാമ്യം, ആരോപണം നേരിട്ടയാൾ സ്‌റ്റേഷനിലെത്തി; വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് തയ്യാറാക്കിയ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രത്തോട് സാമ്യമുള്ളയാള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. കുഴിയം സ്വദേശി ഷാജഹാനാണ് ബന്ധുക്കളോടൊപ്പം ചൊവ്വാഴ്ച രാത്രി എട്ടോടെ കുണ്ടറ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധമില്ലെന്നും വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഷാജഹാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. രേഖാചിത്രത്തിന് ഷാജഹാന്റെ മുഖവുമായി തോന്നിയ സാദൃശ്യത്തെ തുടര്‍ന്നാണ് പോലീസ് ഷാജഹാനെ ചുറ്റിപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയത്.

ഷാജഹാന്‍ ബന്ധുവിനോടൊപ്പം കാഞ്ഞിരകോടാണ് താമസം. ബന്ധുവിന്റെ കൈയ്ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി തിങ്കളാഴ്ച വൈകീട്ട് 3.30-ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ബന്ധുവിനോടൊപ്പമുണ്ടായിരുന്നു. രാത്രി 7.30-ന് തിരിച്ച് വീട്ടിലെത്തിയതായും ഷാജഹാന്‍ പോലീസിനെ അറിയിച്ചു.കാഞ്ഞിരകോട്ടെ വീടിനുസമീപത്തെ സുരക്ഷാക്യാമറകള്‍ പോലീസ് പരിശോധിച്ചു. ഷാജഹാന്‍ പറഞ്ഞതുമായി പൊരുത്തപ്പെടുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

ഒരുവര്‍ഷംമുമ്പുവരെ ഷാജഹാന്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. മീന്‍കച്ചവടം നടത്തിയാണ് ജീവിക്കുന്നതെന്നും ഷാജഹാന്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഷാജഹാനെ അന്വേഷണത്തിനായി വിളിപ്പിച്ചിട്ടില്ലെന്ന് കുണ്ടറ പോലീസ് പറഞ്ഞു.

അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. അബിഗേലുമായി സംഘം പോയത് വര്‍ക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

അബിഗേല്‍ സാറാ റെജി ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയിലാണ് കുട്ടിയുള്ളത്. കുട്ടിയോട് സാവധാനം വിവരങ്ങള്‍ ചോദിച്ചറിയാനാണ് പോലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍ ഒപ്പമുണ്ട്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.