Follow the News Bengaluru channel on WhatsApp

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി

 

തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്‍ദനാവോ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ശനിയാഴ്ച പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായതെന്ന്  യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. അതേസമയം ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഫിലീപ്പീന്‍സ്, ജപ്പാന്‍ തീരങ്ങളിലാണ് സുനാമിക്ക് സാധ്യതയുള്ളത്. ഇന്ത്യയില്‍ ആശങ്കവേണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സുനാമിക്ക് സാധ്യതയുണ്ടെങ്കില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുമെന്നും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വ്യക്തമാക്കി.

കഴിഞ്ഞ മാസമാദ്യം തെക്കന്‍ ഫിലിപ്പീന്‍സില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു.നവംബര്‍ 17നായിരുന്നു ഭൂകമ്പം. സാരംഗനി, സൗത്ത് കോട്ടബാറ്റോ, ദാവോ ഓക്സിഡന്റല്‍ പ്രവിശ്യകളിലാണ് ഭൂകമ്പം ഉണ്ടായത്. അതേസമയം ഭൂചലനത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. 50 ലധികം വീടുകളും മറ്റ് കെട്ടിടങ്ങളും തകരുകയും ചെയ്തു. പസഫിക് ‘റിംഗ് ഓഫ് ഫയര്‍’ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഫിലിപ്പീന്‍സില്‍ ഭൂകമ്പങ്ങള്‍ പതിവാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.