Follow the News Bengaluru channel on WhatsApp

തടാകങ്ങളുടെ പുനരുജ്ജീവനം; നോഡൽ ഓഫിസർമാരെ നിയമിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ തടാകങ്ങളുടെ പുനരുജ്ജീവനത്തിനായി നോഡൽ ഓഫിസർമാരെ നിയമിച്ച് ബിബിഎംപി. ബിബിഎംപിയിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന എൻജിനീയർമാരെയാണ് നഗരത്തിലെ 140 തടാകങ്ങളുടെ നോഡൽ ഓഫീസർമാരായി നിയമിച്ചത്.

തടാകങ്ങളുടെ നവീകാരണം, സുരക്ഷ, മേൽനോട്ടം എന്നിവ നോഡൽ ഉദ്യോഗസ്ഥർ നിരീക്ഷിക്കും. പൗരന്മാരുടെ പരാതികളിൽ നടപടിയെടുക്കാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.

ബെംഗളൂരു വികസന വകുപ്പ് മന്ത്രിയായ ഡി.കെ. ശിവകുമാറിന്റെ നിർദേശപ്രകാരം ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ആദ്യഘട്ടത്തിൽ, ആകെയുള്ള 204 തടാകങ്ങളിൽ 140 എണ്ണങ്ങളിലാണ് ബിബിഎംപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നോഡൽ ഓഫീസർമാരിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ, ഇൻ-ചാർജ് ചീഫ് എഞ്ചിനീയർമാർ എന്നിവരും ഉൾപ്പെടുന്നുണ്ട്.

ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ ബിബിഎംപി നേരത്തെ സന്നദ്ധപ്രവർത്തകരുടെ സഹായം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ആരംഭിച്ച ‘കേരെ മിത്ര’ എന്ന പരിപാടിയിൽ നിരവധി സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് പദ്ധതി ബിബിഎംപി ഉപേക്ഷിക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.