Follow the News Bengaluru channel on WhatsApp

കോട്ടയ്ക്കല്‍ നഗരസഭയില്‍ മുസ്‌ലിം ലീഗിന് ഭരണം നഷ്ടമായി

കോട്ടയ്ക്കല്‍ നഗരസഭയില്‍ മുസ്ലിം ലീഗിന് ഭരണം നഷ്ടമായി. ലീഗ് സ്ഥാനാര്‍ഥി ഡോ. ഹനീഷയാണ് പരാജയപ്പെട്ടത്. ലീഗ് വിമത കോട്ടക്കൽ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടാം ഡിവിഷനിലെ മുഹ്സിന പൂവൻമഠത്തിലാണ് ലീഗ് ഔദ്യോഗിക സ്ഥാനാർഥിയായ ഡോ. ഹനീഷയെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ മുഹ്സിനക്ക് 15 വോട്ടും ഡോ. ഹനീഷക്ക് 13 വോട്ടും ലഭിച്ചു. രണ്ട് ബി.ജെ.പി കൗൺസിലർമാർ വിട്ടുനിന്നു. ലീഗ് ഒരു വിഭാഗത്തിന്‍റെ ആറ് വോട്ടും സി.പി.എമ്മിന്‍റെ ഒമ്പത് വോട്ടും മുഹ്സിനക്ക് ലഭിച്ചു.

മുസ്ലീംലീഗിലെ പ്രശ്നങ്ങള്‍ കാരണം ചെയര്‍മാനും വൈസ് ചെയര്‍മാനും രാജിവെച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് മുഹ്സിന വിജയിച്ചത്. രണ്ടാം ഡിവിഷനിലെ ലീഗ് കൗൺസിലർക്ക് അയോഗ്യതയായതിനാൽ ഇവർക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. അധ്യക്ഷയായിരുന്ന ബുഷ്റ ഷബീർ രാജിവെച്ചതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പിന് വഴിവെച്ചത്. ഇപ്പോഴത്തെ കക്ഷി നില: ആകെ സീറ്റ് – 32, മുസ്ലിം ലീഗ് – 21, സി.പി.എം – 9, ബി.ജെ.പി – 2.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.