Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ 15 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ 15 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ തീരുമാനിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജർ യോഗേഷ് മോഹൻ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ നവീകരണ പ്രവൃത്തി ഏറ്റെടുക്കാനാണ് തീരുമാനം.

ബംഗാർപേട്ട്, കെംഗേരി, കൃഷ്ണരാജപുരം, മാണ്ഡ്യ, ചന്നപട്ടണ, ഹൊസൂർ, ഹിന്ദുപുർ, കുപ്പം, മാലൂർ, രാമനഗര, തുമകുരു, വൈറ്റ്ഫീൽഡ് എന്നീ15 സ്റ്റേഷനുകളാണ് നവീകരിക്കുക.

ക്യാതസാന്ദ്ര, നിദ്വന്ദ, പെനുകൊണ്ട, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലെ ഗുഡ്‌സ് ഷെഡുകൾ ഫെൻസിങ് പോലുള്ള സൗകര്യങ്ങളോടെ നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീകരണ പ്രവൃത്തികൾക്കായുള്ള ഫണ്ട് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വഹിക്കും.

അതേസമയം ഈ വർഷം നവംബറിൽ ഒരു മാസത്തെ ഏറ്റവും ഉയർന്ന ചരക്ക് വരുമാനം (24.22 കോടി രൂപ) ദക്ഷിണ പശ്ചിമ റെയിൽവേ രേഖപ്പെടുത്തിയതായി മോഹൻ പറഞ്ഞു. ഈ വർഷം ഇതുവരെ 173.17 കോടി രൂപയുടെ മൊത്തം ചരക്ക് വരുമാനം ഡിവിഷൻ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ്‌ മാസങ്ങളെ അപേക്ഷിച്ച് നവംബറിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിലും വൻ വർധന രേഖപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.