Follow the News Bengaluru channel on WhatsApp

ഐഎസ്ആര്‍ഒയുടെ എക്സ്‌പോസാറ്റ് പുതുവർഷത്തിൽ കുതിക്കും

ബെംഗളൂരു: : ബഹിരാകാശത്തെ ഊര്‍ജ്ജ ഉറവകള്‍ തേടി ഇന്ത്യയുടെ ശാസ്ത്രഉപഗ്രഹം എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) ജനുവരി 1ന്‌ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററില്‍നിന്ന് പി.എസ്.എല്‍.വി. റോക്കറ്റിലാണ് എക്‌സ്‌പോസാറ്റ് വിക്ഷേപണം. 480 കിലോ ഗ്രാം ഭാരമുള്ള പേടകത്തെ ഭൂമിയുടെ 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് വിക്ഷേപിക്കുക.അഞ്ചുവര്‍ഷമാണ് കാലാവധി. മുമ്പ് അമേരിക്ക മാത്രമാണ് ഇത്തരം ഉപഗ്രഹം അയച്ചിട്ടുള്ളത്.

തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ, നെബുലകൾ, പൾസാറുകൾ തുടങ്ങിയവയെപ്പറ്റി സൂക്ഷ്‌മമായി പഠിക്കുകയാണ്‌ ലക്ഷ്യം. പ്രപഞ്ചത്തിലെ തീവ്രമായ എക്സ്-റേ സ്രോതസ്സുകൾ, ബ്ലാക്ക്‌ ഹോളുകൾക്ക്‌ മറ്റു പ്രപഞ്ചവസ്‌തുക്കളുടെമേലുള്ള സ്വാധീനം തുടങ്ങിയവയെപ്പറ്റിയെല്ലാം വിവരങ്ങൾ ശേഖരിക്കും. 469 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിൽ രണ്ട്‌ പ്രധാന പരീക്ഷണ ഉപകരണങ്ങളുണ്ട്‌. അഞ്ചു വർഷമാണ്‌ കാലാവധി. പ്രപഞ്ച ശാസ്‌ത്ര പഠനത്തിൽ വഴിത്തിരിവാകുന്ന വിക്ഷേപണത്തിന്‌ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ്‌ 3 ഡിഎസ്‌ ഉപഗ്രഹം ജനുവരി അവസാനം വിക്ഷേപിക്കും. ജിഎസ്‌എൽവി എഫ്‌ 14 റോക്കറ്റ്‌ ഇതിനായി തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.