Follow the News Bengaluru channel on WhatsApp

ബൈക്ക് സർവീസിന് നൽകിയ കടയുടെ ഉടമയുമായി വാക് തർക്കം; മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: ബൈക്ക് സർവീസിന് നൽകിയ കടയുടെ ഉടമയുമായി ഉണ്ടായ വാക്തർക്കത്തെ തുടർന്ന് മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കുടക് കുശാൽ നഗറിലാണ് സംഭവം. മടിക്കേരി ഗണപതി സ്ട്രീറ്റ് സ്വദേശി മുഹമ്മദ് സാജിദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

സുഹൃത്തിനൊപ്പം കുശാൽ നഗര്‍ മൈസൂർ റോഡിലെ കൊടഗണ മോട്ടോഴ്‌സില്‍ ബൈക്ക് സർവീസിന് നൽകാനായി കുശാൽ എത്തിയതായിരുന്നു സാജിദും സുഹൃത്തും. ബൈക്ക് സർവീസ് ജോലികൾ പൂർത്തിയാകുന്നതുവരെ കാത്തു നിൽക്കേണ്ടതിനാൽ ഇരുവരും കടയുടെ അകത്തെ കാബിനിൽ കയറി ഇരിക്കുകയായിരുന്നു. ഇതിനിടെ അവിടെ എത്തിയ കടയുടമ ഇരുവരോടും കടയുടെ പുറത്ത് നിൽക്കാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കടയുടമ കത്തിയെടുത്ത് സാജിദിനെ കുത്തുകയായിരുന്നു. ഗുരുതമായി പരുക്കേറ്റ സാജിദിനെ മൈസൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ കടയുടമ ശ്രീനിധിയെ മടിക്കേരി പോലീസ് അറസ്റ്റ് ചെയ്തു.

ഗൾഫിലായിരുന്ന സാജിദ് ആഴ്ചകൾക്കു മുമ്പാണ് നാട്ടിലെത്തിയത്. പിതാവ്: ഷൗക്കത്തലി. മാതാവ്: ഉനൈസ. മൃതദേഹം മൈസൂരു കെ.ആർ ആശുപത്രിയിൽ.

എഐകെഎംസിസി മൈസൂരു ഭാരവാഹികളായ കാസിം മൊകേരി, സി.എം. അൻവർ, മുഷ്താഖ് അഹമ്മദ്, ആദം ടി.എം, മുനാഫ് പി.കെ എന്നിവരുടെ സഹായത്തോടെ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കെ.എം.സി.സി ആംബുലൻസിൽ സ്വദേശത്തേക്ക് കൊണ്ടു പോകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.