Follow the News Bengaluru channel on WhatsApp

വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആറു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആറു കോടി രൂപ വിലമതിക്കുന്ന 9.3 കിലോ സ്വർണം പിടിച്ചെടുത്തു. മൂന്ന് വ്യത്യസ്ത കേസുകളിൽ നിന്നായി ആറു പേരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. മലേഷ്യ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് വന്ന യാത്രക്കാരാണ് പിടിയിലായത്.

സമീപകാലത്തുണ്ടായ ഏറ്റവും വലിയ സ്വർണവേട്ടയാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യത്തെ കേസിൽ മലേഷ്യൻ എയർവേയ്‌സ് വിമാനത്തിൽ ക്വാലാലംപൂരിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ രണ്ട് പേരാണ് സ്വർണവുമായി അറസ്റ്റിലായത്. ഇവരിൽ നിന്ന് പേസ്റ്റ് രൂപത്തിലുള്ള 2,632 ഗ്രാം ഭാരമുള്ള സ്വർണം പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് 1.42 കോടി രൂപ വിലവരും. ഇവരുടെ ബാഗിൽ നിന്ന് 73.7 ലക്ഷം രൂപ വിലമതിക്കുന്ന 3,510 ഇ-സിഗരറ്റുകളും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

രണ്ടാമത്തെ കേസിൽ, മലേഷ്യൻ എയർവേയ്‌സ് വിമാനത്തിൽ ക്വാലാലംപൂരിൽ നിന്ന് ബെംഗളൂരുവിലത്തിയ രണ്ട് പേർ 2,854 ഗ്രാം സ്വർണവുമായി പിടിയിലായി. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം 1.55 കോടി രൂപയാണ്. മൂന്നാമത്തെ കേസിൽ, ഷാർജയിൽ നിന്ന് എത്തിയ രണ്ട് പേരിൽ നിന്ന് 3.75 കിലോ സ്വർണ ബിസ്‌ക്കറ്റ് പിടിച്ചെടുത്തു. മൂന്ന് സംഭവങ്ങളിലുമായി എയർപോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.