Follow the News Bengaluru channel on WhatsApp

മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്റെ അടിയേറ്റ് നടി കാസമ്മാള്‍ മരിച്ചു

ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വിവസായി’ എന്ന സിനിമയില്‍ വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ച കാസമ്മാള്‍ (71) മകന്റെ അടിയേറ്റ് മരിച്ചു. മകൻ നാമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം.

മദ്യപിക്കാൻ പണം ചോദിച്ച്‌ വഴക്കിടുന്നതിനിടയില്‍ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാള്‍ തല്‍ക്ഷണം മരിച്ചുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കാസമ്മയെ വിളിച്ചുണർത്തി പതിവുപോലെ മദ്യം കുടിക്കാൻ പണം ആവശ്യപ്പെട്ടു.

പണം നല്‍കാൻ വിസമ്മതിച്ച കാസമ്മാളിനെ മകൻ തലയ്ക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാസമ്മാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാസമ്മാളിനെ കണ്ടതും വിവരം പോലീസിനെ അറിയിച്ചതും.

മദ്യത്തിന് അടിമയായ നമകോട് ഭാര്യയുമായി പിണങ്ങി, കുറേക്കാലമായി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്. ദേശീയപുരസ്‌കാരം നേടിയ കടൈസി വ്യവസായി എന്ന സിനിമയില്‍ കാസമ്മാള്‍ അഭിനയിച്ചിരുന്നു. വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85കാരനുമാണ് ചിത്രത്തില്‍ പ്രധാനവേഷം ചെയ്തത്. ഇതില്‍ വിജയ് സേതുപതിയുടെ അമ്മായി ആയിട്ടാണ് കാസമ്മാള്‍ അഭിനയിച്ചത്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.