Follow the News Bengaluru channel on WhatsApp

ബസവരാജ് ബൊമ്മൈയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവം; സിദ്ധരാമയ്യക്ക് പിഴ ചുമത്തി

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിഴ ചുമത്തി കർണാടക ഹൈക്കോടതി. പതിനായിരം രൂപയാണ് പിഴ. മന്ത്രിമാരായ എം.ബി. പാട്ടീൽ, രാമലിംഗ റെഡ്ഡി, കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല എന്നിവർക്കും പിഴ ചുമത്തിയിട്ടുണ്ട്. മൂന്ന് പേരും ബെംഗളൂരുവിലുള്ള ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തിൽ മുൻ മന്ത്രി കെ.എസ്. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2022 ഏപ്രിലിലാണ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ബസവരാജ് ബൊമ്മൈയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. ഇതേതുടർന്ന് ബൊമ്മൈ സിദ്ധരാമയ്യക്കും മറ്റുള്ളവർക്കുമെതിരെ ബെംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ നിലവിലുള്ള കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിദ്ധരാമയ്യയോട് മാർച്ച് ആറിനും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി മാർച്ച് ഏഴിനും കോൺഗ്രസ് കർണാടക ചുമതലയുള്ള ആർഎസ് സുർജേവാല മാർച്ച് 11നും കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. വ്യവസായ മന്ത്രി എം.ബി പാട്ടീലിനോട് മാർച്ച് 15 നാണ് ഹാജാരാകാൻ നിർദേശിച്ചിരിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.