Follow the News Bengaluru channel on WhatsApp

അണ്ടർ 19 ലോകകപ്പ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം. എട്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യ 7 പന്തുകൾ ബാക്കിനിൽക്കെയാണ് വിജയിച്ചത്. 95 പന്തിൽ 96 റൺസ് നേടിയ സച്ചിൻ ദാസും 81 റൺസ് നേടിയ ക്യാപ്റ്റൻ ഉദയ് സഹാറനുമാണ് ഇന്ത്യൻ വിജയത്തിന് മാറ്റ് കൂട്ടിയത്. ദക്ഷിണാഫ്രിക്കക്കായി ക്വേന മപാക്കയും ട്രിസ്റ്റൻ ലീസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ടൂർണമെൻ്റിൽ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ പന്തിൽ തന്നെ ഓപ്പണർ ആദർശ് സിംഗിനെ ഒരു തകർപ്പൻ ബൗൺസറിലൂടെ വിക്കറ്റ് കീപ്പറിൻ്റെ കൈകളിലെത്തിച്ച മപാക ഇന്ത്യൻ ബാറ്റർമാരെ തുടർച്ചയായി ബീറ്റ് ചെയ്തു. പിന്നാലെ ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യയുടെ മൂന്നാം നമ്പർ താരം മുഷീർ ഖാനെ മറ്റൊരു ബൗൺസറിലൂടെ വീഴ്ത്തിയ ട്രിസ്റ്റൻ ലീസ് ഇന്നിംഗ്സിലെ 10ആം ഓവറിൽ അർഷിൻ കുൽക്കർണിയെയും (12) മടക്കി. ഏറെ വൈകാതെ പ്രിയാൻശു മോലിയയെ (5) വീഴ്ത്തിയ ലീസ് തൻ്റെ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി. ഇതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

സച്ചിൻ ദാസിനെ വീഴ്ത്തിയാണ് മപാക ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ശേഷം ആരവല്ലി അവനീഷ് (10), മുരുഗൻ അഭിഷേക് (0) എന്നിവർ വേഗം മടങ്ങിയെങ്കിലും 9ആം നമ്പരിലെത്തിയ രാജ് ലിംബാനി 4 പന്തിൽ 13 റൺസ് നേടിയത് നിർണായകമായി. വിജയിക്കാൻ ഒരു റൺസുള്ളപ്പോൾ സഹാറൻ റണ്ണൗട്ടായെങ്കിലും അടുത്ത പന്തിൽ ബൗണ്ടറി നേടിയ ലിംബാനി ഇന്ത്യയെ ആവേശജയത്തിലെത്തിക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.