Follow the News Bengaluru channel on WhatsApp

പീഡന ആരോപണം; അർജുന അവാർഡ് ജേതാവായ ഹോക്കി താരത്തിനെതിരെ കേസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ അർജുന അവാർഡ് ജേതാവായ ഹോക്കി താരത്തിനെതിരെ കേസെടുത്തു. വെസ്റ്റ് ബെംഗളൂരുവിലെ ജ്ഞാനഭാരതി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹോക്കി താരം വരുൺ കുമാറിനെതിരെയാണ് കേസെടുത്തത്.

21കാരിയായ ബെംഗളൂരു സ്വദേശിനിയാണ് പരാതി നൽകിയത്. 2019ലാണ് കേസിനാസ്പദമായ സംഭവം. വിവാഹവാഗ്ദാനം നൽകിയാണ് അന്ന് 17കാരിയായ തന്നെ വരുൺ പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറഞ്ഞു. അഞ്ച് വർഷത്തോളം തുടർച്ചയായി വരുൺ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നും പരാതിയിൽ ആരോപിച്ചു.

2018ലാണ് ഇരുവരും ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് വരുൺ കുമാർ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

2021ൽ അർജുന പുരസ്‌കാരം ലഭിച്ച വരുൺ അടുത്തിടെ പഞ്ചാബ് പോലീസിൽ ഡിഎസ്പിയായി സ്ഥാനക്കയറ്റം നേടിയിരുന്നു. ഹിമാചൽ പ്രദേശ് സ്വദേശിയായ വരുൺ 2017ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 2020 ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടുകയും ദേശീയ ടീമിനായി 141 മത്സരങ്ങൾ കളിച്ചിക്കുകയും ചെയ്തയാളാണ് വരുൺ.

നിലവിൽ വരാനിരിക്കുന്ന എഫ്ഐഎച്ച് പ്രോ ലീഗിനായി ഭുവനേശ്വറിൽ ദേശീയ ടീമിനൊപ്പം പരിശീലനം നടത്തുകയാണ്. ഫെബ്രുവരി 10ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ സ്പെയിനിനെ നേരിടാനിരിക്കെയാണ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.