Follow the News Bengaluru channel on WhatsApp

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഇല്ലെന്ന് നടൻ സിദ്ദിഖ്

ആലപ്പുഴയില്‍ നിന്നും ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ പൂർണമായും നിഷേധിച്ച്‌ നടന്‍ സിദ്ദിഖ്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം സിദ്ദിഖിനെ സമീപിച്ചുവെന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു അടിസ്ഥാനവുമില്ലാതെയാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് സിദ്ദിഖ് പറയുന്നത്.

മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് താനൊരിക്കലും പ്രവേശിക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്ക് താനൊരിക്കലും പ്രവേശിക്കില്ലെന്നും. കുറച്ച്‌ ദിവസങ്ങളായി താന്‍ ഇത്തരം വാര്‍ത്തകള്‍ കാണുന്നു. പുറത്തുവരുന്ന വാര്‍ത്തകളില്‍ സത്യമില്ല. കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും തന്നെ സമീപിക്കുകയോ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. എങ്ങനെയാണ് വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ല.

രാഷ്ട്രീയത്തിലേക്ക് വരാന്‍ എന്തെങ്കിലും ശ്രമം താന്‍ മുമ്പ് നടത്തിയിട്ടില്ല. അങ്ങനെ ഒരു ചിത്രപോലും ഇല്ല. എന്നാല്‍ തനിക്ക് രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ട്. താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മിടുക്കരായവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെയുണ്ട്. താന്‍ ജോലി ചെയ്യുന്ന മേഖല വളരെ സുരക്ഷിതമാണ്. അര്‍ഹിക്കുന്നതിനേക്കള്‍ വലിയ സ്ഥാനം അവിടെ ലഭിക്കുന്നുണ്ടെന്നും സിദ്ദിഖ് പ്രതികരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.