Follow the News Bengaluru channel on WhatsApp

എൻസിപിയുടെ ഔദ്യോഗിക ചിഹ്നവും പേരും അജിത് പവാർ വിഭാഗത്തിന്

എൻസിപിയുടെ ഔദ്യോഗിക ചിഹ്നം അജിത് പവാർ വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് തീരുമാനം. പാർട്ടി പേരും അജിത് പവാറിന് ലഭിക്കും. അജിത്ത് പവാറിൻ്റേതാണ് ഔദ്യോഗിക വിഭാഗം എന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തത്.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം അടക്കം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതോടെ എന്‍സിപിയുടെ പതാകയും ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്കും അജിത് പവാർ വിഭാഗത്തിന് ലഭിക്കും. എൻസിപി പിളർത്തി ഭരണപക്ഷമായ ബി ജെ പിയുമായി കൈകോർത്ത അജിത് പവാർ വിഭാഗത്തിന് അനുകൂലമായി വിധി വന്നേക്കുമെന്ന പ്രതീക്ഷ നേരത്തെ തന്നെ ഉണ്ടായിരുന്നു.

നേരത്തെ ശിവസേനയിലും സമാനമായ വിധിയായിരുന്നു വന്നത്. എതിർപക്ഷത്തെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം തള്ളിയതിനു സമാനമായി ശരദ് പവാറിന്റെ ആവശ്യവും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ എന്‍സിപിയിലെ 53 എംഎൽഎമാരിൽ 40 പേരും ഒമ്പത് എംഎൽസിമാരിൽ 5 പേരും അജിത് പക്ഷത്താണ്.

ഇതോടെയായിരുന്നു പാർട്ടിയുടെ പേരും ചിഹ്നവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ അപേക്ഷ നല്‍കിയത്. ശിവസേന കേസിൽ ഷിൻഡെ പക്ഷത്തിനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പേരും ചിഹ്നവും അനുവദിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.