Follow the News Bengaluru channel on WhatsApp

സ്‌പോർട്‌സ് ക്ലബ്ബുകളിൽ സ്‌ലോട്ടുകൾ ബുക്ക് ചെയ്യാൻ ആപ്പ് വികസിപ്പിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സ്‌പോർട്‌സ് ക്ലബ്ബുകളിൽ സ്‌ലോട്ടുകൾ ബുക്ക് ചെയ്യുന്നതിന് ആപ്പ് വികസിപ്പിക്കാനൊരുങ്ങി ബിബിഎംപി.

നഗരത്തിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ്, ബാഡ്മിൻ്റൺ ക്ലബ്ബുകളെ ഉൾപ്പെടുത്തിയാണ് ആപ്പ് വിജയിപ്പിക്കുക. ആപ്പിൾ റജിസ്റ്റർ ചെയ്യുന്നതിന് നിശ്ചിത ഫീസും ബിബിഎംപി ഏർപ്പെടുത്തും. സ്പോർട്സ് ക്ലബ്ബുകളിൽ നിന്ന് കൂടുതൽ വരുമാനം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. റവന്യൂ വകുപ്പുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിക്കുന്നത്.

നഗരത്തിൽ കേന്ദ്രീകൃത ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും സ്പോർട്സ് ക്ലബ്ബുകളിൽ നിന്നുള്ള വരുമാന ചോർച്ച പരിഹരിക്കുന്നതിനും ആപ്പ് സഹായിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തിലെ നിരവധി സ്പോർട്സ് ക്ലബ്ബുകൾ ബിവിഎംപിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇവയിൽ എല്ലാം നിലവിൽ പ്രവേശനം സൗജന്യമാണ്.

ഇക്കാരണത്താൽ തന്നെ ക്ലബ്ബുകളിൽ നിന്നുള്ള വരുമാന ചോർച്ച അധികമാണ്. ഈ പ്രതിസന്ധി മറികടക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഒരു പരിധി വരെ സഹായകമാകും. ആപ്പ് വഴി, ഉപയോക്താക്കൾക്ക് പേയ്‌മെൻ്റുകൾ നടത്താനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്ന് തുഷാർ ഗിരിനാഥ് വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.