Follow the News Bengaluru channel on WhatsApp

മകൻ അമ്മയെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്; അച്ഛൻ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബെംഗളൂരു കെ.ആർ. പുരയിലാണ് സംഭവം. കോലാർ ജില്ലയിലെ മുൾബാഗൽ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കേസിൽ നേത്രയുടെ ഭർത്താവ് ചന്ദ്രപ്പയെ പോലീസ് അറസ്റ്റ് ചെയ്തു.

അച്ഛനും മകനും കൃത്യമായ ആസൂത്രണം നടത്തിയ ശേഷമാണ് നേത്രയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അമ്മയെ കൊലപ്പെടുത്തിയെന്ന് കാട്ടി മകൻ പോലീസിൽ കിഴടങ്ങിയത്. തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നൽകുന്നില്ലെന്നും, ഇക്കാരണത്താൽ അമ്മയെ ഇരുമ്പുവടികൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് മകന്റെ മൊഴി. മുൾബാഗലിലെ സ്വകാര്യകോളേജിലെ രണ്ടാംവർഷ ഡിപ്ലോമ വിദ്യാർഥിയാണിയാൾ.

കൊലയ്ക്ക് ഉപയോഗിച്ച് ആയുധം പോലീസ് കണ്ടെടുത്തിരുന്നു. ഇതിൽ ചന്ദ്രപ്പയുടെ വിരലടയാളം കണ്ടെത്തിയതോടെയാണ് പോലീസിന് സംശയം തോന്നിയത്. തുടർന്ന് മകനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൽ ചന്ദ്രപ്പയ്ക്ക് ഉള്ള പങ്ക് വെളിപ്പെട്ടത്.

നേത്രയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് ചന്ദ്രപ്പ പോലീസിനോട് പറഞ്ഞു. മാത്രമല്ല നേത്ര സ്ഥിരം മദ്യപാനത്തിന് അടിമയായിരുന്നു. ഇതിൽ മനം മടുത്താണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ചന്ദ്രപ്പ വെളിപ്പെടുത്തി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.