Follow the News Bengaluru channel on WhatsApp

ലാവ്‍ലിൻ കേസ് പരിഗണിക്കുന്നത് 38–ാം തവണയും മാറ്റി സുപ്രീം കോടതി

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിംകോടതി. 38-ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്.  അന്തിമ വാദത്തിനായി കേസ് മേയ് ഒന്നിനു പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് രണ്ടിനും തുടരും. കേസ് അടിയന്തരമായി കേൾക്കണമെന്ന് കോടതിയില്‍ സി.ബി.ഐ ആവശ്യപ്പെട്ടു. എന്നാല്‍, എപ്പോൾ വേണമെങ്കിലും കേസ് പരിഗണിക്കാമെന്ന് അറിയിച്ചു. മാർച്ചിലോ ഏപ്രിലിലോ വാദം കേൾക്കണമെന്ന ആവശ്യപ്പെട്ട സി.ബിഐ കേസ് ഗൗരവത്തോടെയാണ് കാണുന്നതെന്നും വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയ വിചാരണ കോടതി വിധിക്കെതിരായ അപ്പീലായിരുന്നു സുപ്രീകോടതി പരിഗണനയിലുണ്ടായിരുന്നത്. കേസില്‍ ആറു വർഷം മുൻപാണ് എതിർകക്ഷികൾക്ക് ആദ്യ നോട്ടിസ് അയച്ചത്. പിന്നീട് തുടർച്ചയായി മാറ്റിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബർ 31നു കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ.മോഹനചന്ദ്രന്റെയും അഡ്വക്കറ്റ് ഒാൺ റെക്കോർഡ് ആയിരുന്ന അഭിഭാഷകർക്ക് അടുത്തിടെ സീനിയർ പദവി ലഭിച്ചു. ഈ സാഹചര്യത്തിൽ വക്കാലത്ത് മാറാനുള്ള സമയം വേണമെന്ന അഭ്യർഥന പരിഗണിച്ചാണ് കേസ് മാറ്റിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.