Follow the News Bengaluru channel on WhatsApp

മൂന്ന് റൂട്ടുകളിൽ ഡബിൾ ഡെക്കർ ബസുകൾ അവതരിപ്പിക്കാനൊരുങ്ങി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് പ്രധാന റൂട്ടുകളിൽ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി. മജസ്റ്റിക് (കെമ്പഗൗഡ ബസ് സ്റ്റേഷൻ) മുതൽ ശിവാജിനഗർ വരെ, അത്തിബെലെ, വിജയനഗര മുതൽ കലാശിപാളയം വരെയുള്ള റൂട്ടുകളിലാണ് ബസ് സർവീസ് അവതരിപ്പിക്കുക.

നിലവിൽ നഗരത്തിലുടനീളം സർവീസ് വ്യാപിപ്പിക്കില്ലെന്ന് ബിഎംടിസി വ്യക്തമാക്കി. പല നഗര റോഡുകളും ഡബിൾ ഡെക്കർ ബസുകൾക്ക് അനുയോജ്യമല്ലെന്ന് അധികൃതർ പറഞ്ഞു.

ഗ്രോസ് കോസ്റ്റ് കരാർ (ജിസിസി) മാതൃകയിൽ സർവീസ് നടത്തുന്ന 10 ഡബിൾ ഡെക്കർ എസി ഇലക്ട്രിക് ബസുകൾ വാടകയ്‌ക്കെടുക്കാനുള്ള ടെൻഡറുകൾക്ക് ബിഎംടിസി അടുത്തിടെ അനുമതി നൽകിയിരുന്നു. 40 സീറ്റുകളുള്ള സാധാരണ ഇലക്ട്രിക് ബസുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ ഡബിൾ ഡെക്കറിലും 65 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.

ഡബിൾ ഡെക്കർ ബസ് പദ്ധതിക്കുള്ള ഫണ്ട് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട്, നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിൽ നിന്ന് കണ്ടെത്തും. 1997-ലാണ് ഡബിൾ ഡെക്കർ ബസുകൾ ബെംഗളൂരു റോഡുകളിൽ അവസാനമായി സർവീസ് നടത്തിയത്. പ്രവർത്തനചെലവ് കണക്കിലെടുത്ത് പിന്നീട് ഇവയുടെ സർവീസ് നിർത്തലാക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.