Follow the News Bengaluru channel on WhatsApp

മയക്കുമരുന്ന് വിതരണവും കടത്തും തടയണം; കർശന നടപടി വേണമെന്ന നിർദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: മയക്കുമരുന്നിൻറെ വിതരണവും കടത്തും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. മേഖലാ ഐ.ജിമാർക്കും റേഞ്ച് ഡി.ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കുമാണ് പോലീസ് മേധാവി നിർദ്ദേശം നൽകിയത്. ഇതിനായി തുടർച്ചയായ പരിശോധനയും ഒപ്പം ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു

പോലീസ് ആസ്ഥാനത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ച ക്രൈം റിവ്യൂ കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം നിർദ്ദേശം നൽകിയത്. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും ഡിജിപി പറഞ്ഞു.

കാപ്പ നിയമപ്രകാരം നടപടികൾ കൈക്കൊള്ളുന്നത് കൂടുതൽ ഊർജിതമാക്കും. ക്രിമിനലുകളുമായും മറ്റു മാഫിയസംഘങ്ങളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കും. ഇവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും.

കുറ്റവാളികളെ കണ്ടെത്തുന്നതിനും അക്രമം തടയുന്നതിനുമായി ജില്ലാ അതിർത്തികൾ അടച്ചുള്ള പരിശോധനകൾക്ക് ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. ശരീരത്തിൽ ഘടിപ്പിച്ചും വാഹനങ്ങളിൽ സ്ഥാപിച്ചും പ്രവർത്തിക്കുന്ന ക്യാമറകളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സൈബർ ഡിവിഷൻ നിലവിൽ വന്ന സാഹചര്യത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വിദഗ്ദ്ധമായി അന്വേഷിക്കുന്നതിന് പോലീസിന് കൂടുതൽ ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. സൈബർ കേസന്വേഷണത്തിൽ മാർഗനിർദേശമോ സംശയനിവാരണമോ ആവശ്യമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൈബർ ഡിവിഷനിൽ പുതുതായി ആരംഭിച്ച ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്ക്കുകളെ ആശ്രയിക്കാം. സൈബർ തട്ടിപ്പിൽ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്ന വിവരത്തിന് പരമാവധി പ്രചാരണം നൽകാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.

പൊതുതിരഞ്ഞെടുപ്പ്, ഉത്സവങ്ങൾ എന്നിവ അടുത്തുവരുന്ന സാഹചര്യത്തിൽ പോലീസ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവി കമൻ്റേഷൻ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.