Follow the News Bengaluru channel on WhatsApp

‘നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ്‌ചന്ദ്ര പവാര്‍’; ശരദ് പവാർ പക്ഷ എൻസിപിക്ക് പുതിയ പേരനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് പുതിയ പേര്. ‘നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ്‌ചന്ദ്ര പവാര്‍’ എന്നാണ് പേര്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് പുതിയ പേര് നല്‍കിയത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഈ പേരിലായിരിക്കും ശരദ് പവാര്‍ വിഭാഗത്തിന് മത്സരിക്കാന്‍ കഴിയുക. എന്‍സിപിയുടെ ഔദ്യോഗിക ചിഹ്നവും പേരും അജിത് പവാര്‍ വിഭാഗത്തിനായിരിക്കും. പേരും ചിഹ്നവും അജിത് പവാര്‍പക്ഷത്തിന് നല്‍കിയ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരദ് പവാര്‍ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

അജിത് പവാര്‍ നേതൃത്വം നല്‍കുന്നതാണ് യഥാര്‍ഥ എന്‍സിപി എന്ന് ചൊവ്വാഴ്ച തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നമായ ക്ലോക്കും അജിത് പവാര്‍ പക്ഷത്തിന് നല്‍കിയ കമ്മിഷന്‍, ബുധനാഴ്ച പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കാന്‍ ശരദ് പവാര്‍പക്ഷത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് ചന്ദ്ര പവാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് റാവു പവാര്‍, എന്‍.സി.പി. ശരദ് പവാര്‍ എന്നീ മൂന്നുപേരുകളാണ് ശരദ് പവാര്‍പക്ഷം തിരഞ്ഞെടുപ്പു കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ചത്.

1999-ൽ കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞപ്പോള്‍ ശരദ് പവാർ രൂപീകരിച്ച പാർട്ടിയായിരുന്നു എന്‍സിപി. എന്നാല്‍ വർഷങ്ങള്‍ക്കിപ്പുറം മരുമകന്‍ അജിത് പവാർ തന്നെ പാർട്ടി പിളർത്തി ബിജെപി പാളയത്തിലേക്ക് പോയതോടെ എന്‍സിപിയെന്ന പാർട്ടിയും ശരദ് പവാറിന് നഷ്ടമാകുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.