Follow the News Bengaluru channel on WhatsApp

കേന്ദ്രത്തിന്റെ അവഗണന; ഡൽഹിയിൽ പ്രതിഷേധ സമരം ആരംഭിച്ച് കർണാടക

ബെംഗളൂരു: ബജറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ കർണാടക സർക്കാരിൻ്റെ പ്രതിഷേധമായ ചലോ ഡൽഹിയ്ക്ക് ആരംഭം. ജന്തർമന്തറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഇന്ന് രാവിലെ 11 മണിയോടെ ജന്തർമന്തറിൽ പ്രതിഷേധ പരിപാടികൾക്ക് തുടക്കമായി.

സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ മുഴുവൻ കർണാടക മന്ത്രിസഭയും ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഇതാദ്യമായാണ് സംസ്ഥാന സർക്കാരിൻ്റെ മുഴുവൻ സംഘവും കേന്ദ്രത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. കേന്ദ്രത്തിന് നൽകുന്ന ഓരോ 100 രൂപയ്ക്കും 13 രൂപയാണ് സംസ്ഥാനത്തിന് പ്രതിഫലമായി തിരിച്ച് ലഭിക്കുന്നതെന്നും കർണാടകയോട് കേന്ദ്ര സർക്കാർ ചെയ്യുന്നത് സാമ്പത്തിക അനീതിയാണെന്നും പ്രതിഷേധത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഫണ്ടുകളുടെ വിഹിതം, പ്രത്യേക ഗ്രാൻ്റുകൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയിൽ അർഹമായ വിഹിതം നിഷേധിക്കുന്നതിലൂടെ 2017-18 മുതൽ കർണാടകയ്ക്ക് 1.87 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സിദ്ധരാമയ്യ പറഞ്ഞു. വരൾച്ചാ സഹായത്തിനായി കർണാടക കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 18,177 കോടി രൂപയാണ്, എന്നാൽ ഒരു രൂപ പോലും അനുവദിച്ചില്ല. നികുതി വിഹിതം 4.72 ശതമാനത്തിൽ നിന്ന് 3.64 ശതമാനമായി കുറച്ചു. ഈ വകയിൽ അഞ്ച് വർഷത്തിൽ 62,098 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ സമാനമായ വിഷയത്തിൽ കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ഡൽഹി സമരം നാളെ 11 മണിക്ക് നടക്കും. നൽകുന്ന നികുതി വിഹിതത്തിനനുസരിച്ച് ന്യായമായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് കർണാടകയും കേരളവും ഒരുപോലെ ഉന്നയിക്കുന്ന ആരോപണം. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തയച്ചിരുന്നു. ഡിഎംകെ, ആർജെഡി, ആം ആദ്‌മി പാർട്ടി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി എന്നീ പ്രതിപക്ഷ കക്ഷികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.