Follow the News Bengaluru channel on WhatsApp

വിവാദചിത്രം കേരള സ്റ്റോറി ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്ന ചിത്രമാണ് ദി കേരള സ്റ്റോറി. റിലീസ് സമയത്ത് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും ബോക്സ് ഓഫീസില്‍ വമ്പൻ വിജയം നേടുകയും ചെയ്ത കേരള സ്റ്റോറി തിയേറ്ററിലെത്തി 9 മാസങ്ങള്‍ക്കു ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. 2023 മേയിലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.

പല സ്ഥലത്തും ചിത്രം വിലക്കേർപ്പെടുത്തിയെങ്കിലും ബോക്സ് ഓഫിസില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോള്‍ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ആദ ശര്‍മയാണ് റിലീസ് പുറത്തുവിട്ടത്. സീ5ലൂടെയാണ് ചിത്രം എത്തുന്നത്. ഫെബ്രുവരി 16 മുതല്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.

തിയറ്ററില്‍ എത്തി മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഇതില്‍ സന്തോഷം പങ്കുവച്ചുകൊണ്ട് നിര്‍മാതാവും രംഗത്തെത്തി. ശാലിനി (ആദാ ശർമ്മ), നിമ (യോഗിത ബിഹാനി), ഗീതാഞ്ജലി (സിദ്ധി ഇദ്നാനി) എന്നീ മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറഞ്ഞത്.

ഈ മൂന്നു പെണ്‍കുട്ടികളും അവരുടെ റൂംമേറ്റായ ആസിഫയുടെ (സോണിയ ബലാനി) പ്രേരണയാല്‍ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പെട്ടതായി ചിത്രം കാണിക്കുന്നു. സുദീപ്‌തോ സെന്നിന്റെ സംവിധാന മികവില്‍ ഈ ചിത്രം ലോകം മുഴുവൻ ശ്രദ്ധ നേടിയിരുന്നു. 13 ദിവസങ്ങള്‍ കൊണ്ട് 200 കോടിയില്‍ അധികമായിരുന്നു ചിത്രത്തിന്റെ കളക്ഷൻ.

ഒടിടിയില്‍ കേരള സ്റ്റോറി എപ്പോള്‍ വരുമെന്ന് ചോദിച്ച്‌ ആയിരക്കണക്കിന് മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നു. ഇപ്പോള്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. കേരള സ്റ്റോറി ZEE5-ല്‍ പ്രീമിയർ ചെയ്യാൻ പോകുന്നു. ഈ സിനിമയില്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന നിരവധി നിമിഷങ്ങളുണ്ട്. നിങ്ങളുടെ മുഴുവൻ കുടുംബത്തോടൊപ്പം കാണണം.- എന്നാണ് നിര്‍മാതാവ് കുറിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.