Follow the News Bengaluru channel on WhatsApp

മംഗളൂരു – ഗോവ വന്ദേ ഭാരത് കോഴിക്കോട്ടേക്ക് നീട്ടും

ബെംഗളൂരു: മംഗളൂരു – ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ ബോർഡ്‌ അനുമതി. ഇതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി എം.കെ. രാഘവൻ എംപി പറഞ്ഞു.

ഇതോടെ കേരളത്തിൽ നിന്ന് ഗോവയിലേക്ക് അതിവേഗ ട്രെയിനെന്ന വിനോദ സഞ്ചാരികളുടെ സ്വപ്നം ഉടൻ യാഥാർത്ഥ്യമാകും. അടുത്തിടെ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ബോർഡ്‌ ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം

ഉടൻ പ്രാബല്യത്തിലാക്കുമെന്നും സർവീസ് ഉടനെ ആരംഭിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴി കണ്ണൂരേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്.

കോഴിക്കോടിനെ കോയമ്പത്തൂർ, എറണാകുളം സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് പുതിയ മെമു സർവ്വീസുകൾ ആരംഭിക്കുക, ട്രാക്ക് അറ്റകുറ്റപണികളുടെ പേരിൽ നിർത്തലാക്കിയ സർവ്വീസുകൾ അറ്റകുറ്റപ്പണികൾ കഴിഞ്ഞ പശ്ചാത്തലത്തിൽ ഉടൻ പുനസ്ഥാപിക്കുക, മംഗളൂരു – കോഴിക്കോട് എക്സ്പ്രസ് മെമു (16610) റേക്കുകളായി മാറ്റി പാലക്കാട് വരെ നീട്ടി സർവ്വീസ് പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എംപി രാഘവൻ റെയിൽവേ മന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

മംഗളൂരുവിൽ നിന്നും പാലക്കാട് വഴി പുതിയ ബെംഗളൂരു സർവ്വീസ് ആരംഭിക്കുക, കടലുണ്ടി, മണ്ണൂർ, പി.ടി. ഉഷ റോഡ്, ബട്ട് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയിൽവേ സ്വമേധയാ ഫ്‌ളൈ ഓവറുകളും, കുണ്ടായിത്തോട്, ചക്കോരത്തുകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അണ്ടർ പാസുകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും രാഘവൻ എംപി ഉന്നയിച്ചു. ഇതിനിടെ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് സർവീസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിനെതിരെ കർണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.