Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ ക്യാബ് സർവീസ് ആരംഭിക്കാൻ പദ്ധതിയുമായി നമ്മ യാത്രി

ബെംഗളൂരു: ബെംഗളൂരുവിൽ ക്യാബ് സർവീസ് ആരംഭിക്കാൻ പദ്ധതിയുമായി നമ്മ യാത്രി. ജസ്‌പേ ടെക്‌നോളജീസിൻ്റെ സംരംഭമായ നമ്മ യാത്രി നിലവിൽ ഓട്ടോ സർവീസ് മാത്രമാണ് നഗരത്തിൽ നടത്തുന്നത്. നേരത്തെ കൊച്ചിയിലും കൊൽക്കത്തയിലും നമ്മ യാത്രി ക്യാബ് സർവീസുകൾ ആരംഭിച്ചിരുന്നു. സമാനമായ പദ്ധതിയാണ് ബെംഗളൂരുവിലും നടപ്പാക്കുന്നത്. സർവീസ് ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്ന് ആപ്പിന്റെ വക്താക്കൾ പറഞ്ഞു. ഓട്ടോറിക്ഷാ സേവനങ്ങൾക്ക് സമാനമായ സീറോ-കമ്മീഷൻ മോഡലിന് അനുസൃതമായിരിക്കും ക്യാബ് സേവനങ്ങൾ.

ക്യാബ്, ഓട്ടോറിക്ഷ എന്നിവയുടെ സംയോജന സേവനങ്ങൾ ആരംഭിക്കാനുള്ള കർണാടക സർക്കാരിൻ്റെ ശ്രമങ്ങളുടെ ചുവടുപിടിച്ചാണ് നമ്മ യാത്രിയുടെ നീക്കം. ഇതോടെ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ റൈഡ് ആപ്പുകൾക്ക് നമ്മ യാത്രി സേവനം വെല്ലുവിളി ഉയർത്തും.

ഉപഭോക്താക്കൾക്ക് അവരുടെ മുൻഗണന അനുസരിച്ച് ഒന്നിലധികം ഗതാഗത ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുക എന്നതാണ് കമ്പനിയുടെ കാഴ്ചപ്പാടെന്ന് നമ്മ യാത്രി വക്താക്കൾ പറഞ്ഞു. കൊച്ചിയിലും കൊൽക്കത്തയിലും ആപ്പിന്റെ ക്യാബുകൾ ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്. കർണാടക സർക്കാർ അടുത്തിടെ നിശ്ചയിച്ചിട്ടുള്ള പുതുക്കിയ നിരക്കുകൾക്ക് അനുസൃതമായിരിക്കും നമ്മ യാത്രിയുടെ ക്യാബ് സർവീസുകൾ.

ഡിമാൻഡ് വർദ്ധിക്കുകയാണെങ്കിൽ ക്യാബ് ഡ്രൈവർമാർക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഫീസും ആപ്പ് അവതരിപ്പിക്കും. കൊൽക്കത്തയിൽ, നമ്മ യാത്രി പ്ലാറ്റ്‌ഫോമിന് 14 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 32,000 ത്തിലധികം ഡ്രൈവർമാരും ഉണ്ട്. ഇതുവരെ 41 കോടി രൂപയാണ് നഗരത്തിൽ നിന്ന് ലഭിച്ച വരുമാനം. കൊച്ചിയിൽ യാത്രി എന്ന പേരിലും, കൊൽക്കത്തയിൽ യാത്രി സതി എന്ന പേരിലുമാണ് നമ്മ യാത്രി പ്രവർത്തിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.