Follow the News Bengaluru channel on WhatsApp

പ്ലാവില സാഹിത്യപുരസ്കാരം സുധാകരന്‍ രാമന്തളിക്കും യു.കെ. കുമാരനും

ബെംഗളൂരു : കോഴിക്കോട് പ്ലാവില സാംസ്കാരികവേദിയുടെ 2023- ലെ പ്ലാവില സാഹിത്യപുരസ്കാരത്തിന് വിവർത്തകനും എഴുത്തുകാരനുമായ സുധാകരന്‍ രാമന്തളിയും നോവലിസ്റ്റ് യു.കെ. കുമാരനും അര്‍ഹരായി. ചന്ദ്രശേഖരൻ തിക്കോടി, വിഷ്ണുമംഗലം കുമാർ, സോമൻ കടലൂർ എന്നിവരാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.  2024 മാർച്ച് രണ്ടാംവാരത്തിൽ പയ്യോളിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.

ചന്ദ്രശേഖര കമ്പാറിന്റെ നോവലായ ‘ശിഖര സൂര്യ’ന്റെ പരിഭാഷക്ക് സുധാകരന്‍ രാമന്തളിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. ഇതേ കൃതിയുടെ പരിഭാഷക്ക് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്റെ തേജസ്വിനി പുരസ്‌കാരവും ലഭിച്ചിരുന്നു. കമ്പാറിന്റെ ശിവന ഡങ്കുറ എന്ന നോവലിന്റെ മലയാള പരിഭാഷയായ ‘ശിവന്റെ കടുന്തുടി’ യ്ക്ക് കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിരുന്നു. യു.ആര്‍. അനന്തമൂര്‍ത്തീയുടെ ദിവ്യം, എസ്.എല്‍. ഭൈരപ്പയുടെ പര്‍വം, അതിക്രമണം എന്നിവ അടക്കം 27 രചനകള്‍ കന്നഡയില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.