Follow the News Bengaluru channel on WhatsApp

തലശ്ശേരി രാഘവൻ കവിതാ പുരസ്‌കാരം രമാ പ്രസന്ന പിഷാരടിക്ക്

ബെംഗളൂരു : മദിരാശി കേരളസമാജത്തിന്റെ ഈ വര്‍ഷത്തെ തലശ്ശേരി രാഘവൻ സ്മാരക കവിതാപുരസ്കാരം എഴുത്തുകാരി രമാ പ്രസന്ന പിഷാരടിക്ക്. ‘കോവ ഡാ ഇരിയയിലെ ഇടയ പെൺകുട്ടികൾ’എന്ന കവിതയാണ് രമാ പ്രസന്ന പിഷാരടിയെ പുരസ്കാരത്തിന് അർഹയാക്കിയത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഈ മാസം അവസാനവാരം മദിരാശി കേരള സമാജത്തിൽനടക്കുന്ന സാംസ്കാരികപരിപാടിയിൽ വിതരണം ചെയ്യും. എഴുത്തുകാരായ വി.എം. ദേവദാസ്, അഡ്വ. സുരേഷ്ബാബു മാങ്ങാട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാരില്‍ ഒരാളായ രമയുടെ ‘ശരത്ക്കാലം’ എന്ന കവിതാ സമാഹാരത്തിന് ലോകസാഹിത്യ സംഘടനയായ ഹാവൻ ഇന്റർനാഷണലിന്റെ മലയാളവിഭാഗമായ ഹാവൻ മലയാളം ഏര്‍പ്പെടുത്തിയ പ്രഥമ “ഹാവൻ ലേഖനി പുരസ്‌ക്കാരം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയാണ്. പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും ഗവണ്മെന്റിന്റ് സ്കൂൾ അദ്ധ്യാപിക കമല പിഷാരസ്യാരുടെയും മകളാണ്. ആറ് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലുമായി കവിതാരചനയിലും കഥാരചനയിലും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വെയിൽമഴക്കഥകൾ എന്ന സെൽഫ് എഡിറ്റഡ് പ്രവാസി കഥ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി ആനുകാലികങ്ങളിലും, ഗ്ലോബൽ മീഡിയയിലും കൃതികൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.