Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിൽ നാളെ വാഹനഗതാഗതം നിയന്ത്രിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ വിധാനസൗധയിൽ നടത്താനിരിക്കുന്ന പൊതുപരിപാടിയുടെ ഒരുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് പറഞ്ഞു.

കെങ്കൽ ഹനുമന്തയ്യ സർക്കിൾ മുതൽ വിധാന സൗധ പരിസരത്തെ ഗേറ്റ് നമ്പർ 04 വരെയാണ് ഗതാഗത നിയന്ത്രണം. ഇതോടെ ഡോ. ദേവരാജ് ഉർസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ എ.ജി.എസ്. ബിൽഡിങ്, എം.എസ് ബിൽഡിംഗ് ഇൻറർ റോഡ് വഴി ഡോ. ബി.ആർ. അംബേദ്കർ റോഡിലേക്ക് പ്രവേശിക്കണം. ചാലൂക്യ സർക്കിളിൽ നിന്ന് വരുന്ന വാഹനങ്ങൾ സി.ഐ.ഡി. ഓഫീസ്, മഹാറാണി കോളേജ് അപ്പാർ ക്യാമ്പിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് കെ.ആർ. സർക്കിൾ റോഡ് വഴി അംബേദ്കർ വീഥിലെക്ക് പോകണം.

അതേസമയം ഡോ. ബി. ആർ അംബേദ്കർ റോഡ്, രാജ് ഭവൻ, പാലസ് റോഡ്, ദേവരാജ് ഉർസ് റോഡ്, ശേഷാദ്രി റോഡ് എന്നിവിടങ്ങളിൽ നാളെ രാവിലെ 6 മുതൽ വൈകിട്ട് 7 വരെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. ജ്ഞാനജ്യോതി, ബെംഗളൂരു സർവകലാശാല, സെൻട്രൽ കോളേജ്, ഫ്രീഡം പാർക്ക്, കബ്ബൺ പാർക്ക്‌ എന്നിവിടങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങൾ നാളെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.