Follow the News Bengaluru channel on WhatsApp

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ: ആടിനെ കൊന്നു

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങിയതായി റിപ്പോർട്ട്. സുരഭിക്കവലയില്‍ പാലമറ്റം സുനിലിന്റെ വീട്ടിലെ ആടിനെ കടുവ കൊന്നുതിന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച പുലർച്ചെ പാതി ഭക്ഷിച്ച നിലയില്‍ ആടിന്റെ ജഡം കണ്ടെത്തിയത്. ആടിനെ കടുവ ആക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കാല്‍പ്പാടുകളടക്കം വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

ഒരു മാസത്തിനിടെ ഇത്തരത്തില്‍ അഞ്ചോളം വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിട്ടുള്ളതായാണ് വിവരം. ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും പ്രക്ഷോഭത്തിനിറങ്ങുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.