Follow the News Bengaluru channel on WhatsApp

മലയണ്ണാന്‍റെ ആക്രമണം; ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

വയനാട് പുല്‍പ്പള്ളി ഇരുളത്ത് മലയണ്ണാന്‍റെ ആക്രമണത്തില്‍ ഒരുകുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. പുല്‍പ്പള്ളിയിലെ ഇരുളം മിച്ചഭൂമിക്കുന്നില്‍ വാസുവിൻ്റെ വീടിനുള്ളില്‍ കയറിയ മലയണ്ണാൻ നാലുപേരെയാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. വാസുവിന് പുറമെ വീട്ടിലുണ്ടായിരുന്ന ഗോപി, സീമന്തിനി, ബിന്ദു എന്നിവർക്കാണ് പരുക്കേറ്റത്.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. അതിനിടെ കഴിഞ്ഞ ദിവസം രാത്രി പാലമറ്റം സുനിലിന്‍റെ വീടിനു സമീപത്തെ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കടുവ ആക്രമിച്ച്‌ കൊന്നു. പാതി ഭക്ഷിച്ച നിലയിലായിരുന്നു പശുവിന്റെ ജഡം. പ്രദേശത്ത് ആക്രമണം നടത്തുന്നതെല്ലാം ഒരേ കടുവയാണെന്ന് വലപാലകർ വ്യക്തമാക്കി. കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ പിടികൂടാൻ കഴിയാത്തതില്‍ കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.