Follow the News Bengaluru channel on WhatsApp

ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് ഹൈവേ നിർമാണം ഡിസംബറിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്ര സമയം മൂന്നുമണിക്കൂറോളം കുറയ്ക്കുന്ന ചെന്നൈ – ബെംഗളൂരു ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേ നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

2024 മാർച്ചിൽ തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ നിർമാണ പ്രവൃത്തികളിൽ കാലതാമസം എടുത്തതോടെയാണ് പുതിയ പ്രഖ്യാപനം. 17,000 കോടി രൂപ ചെലവിട്ടാണ് 285.3 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി അതിവേഗപാത പൂർത്തിയാക്കുന്നത്.

നിലവിൽ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് റോഡുമാർഗം സഞ്ചരിക്കാൻ ശരാശരി അഞ്ചുമുതൽ ആറുമണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്. പുതിയ പാത വരുന്നതോടെ ഇത് രണ്ടുമണിക്കൂർ മുതൽ മൂന്നുമണിക്കൂർ വരെയായി ചുരുങ്ങും. പരമാവധി 120 കിലോമീറ്റർ വേഗമായിരിക്കും പാതയിൽ വാഹനങ്ങൾക്ക് അനുവദിക്കുക.

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയ്ക്ക് സമാനമായി ബൈക്കുകൾ, ഓട്ടോകൾ എന്നിവയെ പാതയിൽ അനുവദിച്ചേക്കില്ല. കർണാടകയിലെ ഹൊസ്‌കോട്ടെ, മാലൂർ, ബംഗാർപേട്ട്, കോലാർ തുടങ്ങിയ നഗരങ്ങളും ആന്ധ്രാപ്രദേശിൽ ചിറ്റൂർ, പലമനെർ എന്നീ നഗരങ്ങളും ഉൾപ്പെടുത്തിയാണ് പാത നിർമ്മിക്കുന്നത്. കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ നഗരങ്ങളുടെ സാമ്പത്തികവികസനത്തിനും ഈ പാത വഴി വെക്കുമെന്നാണ് വിലയിരുത്തൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.