Follow the News Bengaluru channel on WhatsApp

ബൈക്ക് സ്റ്റണ്ട് എതിർത്തു; കോളേജ് അധ്യാപകനെ വിദ്യാർഥികൾ ആക്രമിച്ചു

ബെംഗളൂരു: ബൈക്ക് സ്റ്റണ്ട് തടഞ്ഞ കോളേജ് അധ്യാപകനെ വിദ്യാർഥികൾ കുത്തി പരുക്കേൽപ്പിച്ചു. ശിവമോഗയിലെ ശിക്കാരിപുരയിലാണ് സംഭവം. കുമാദതി കോളേജിൽ കംപ്യൂട്ടർ അധ്യാപകനായി ജോലി ചെയ്യുന്ന സുശീലാണ് ആക്രമണത്തിനിരയായത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശിക്കാരിപുരയിലെ ദൊഡ്ഡപേട്ട് മെയിൻ റോഡിലെ വിട്ടല ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ചയാണ് സുശീൽ ആക്രമിക്കപ്പെട്ടത്.

കോളേജ് ക്യാമ്പസിനുള്ളിൽ ബൈക്ക് സ്റ്റണ്ട് നടത്തുന്നത് എതിർത്തതിൻ്റെ പേരിലാണ് സുശീലിനെ വിദ്യാർഥികൾ ആക്രമിച്ചതെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് (എസ്പി) മിഥുൻ കുമാർ പറഞ്ഞു. ബൈക്ക് സ്റ്റണ്ട് നടത്തിയതിനു വിദ്യാർഥികളെ കൗമാരക്കാരെ സുശീൽ ശകാരിച്ചിരുന്നു. ഇതോടെയുണ്ടായ പക കാരണമാണ് വിദ്യാർഥികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടാൻ മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് എസ്പി മിഥുൻ കുമാർ പറഞ്ഞു.

സുശീലിന്റെ നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. സംഭവത്തെ തുടർന്ന് സുശീലിനെ ശിക്കാരിപുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.