Follow the News Bengaluru channel on WhatsApp

എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യാനാവശ്യപ്പെട്ട് എക്‌സാലോജിക് കർണാടക ഹൈക്കോടതിയിൽ

ബെംഗളൂരു: വീണ വിജയന്റെ  എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) ഡയറക്ടറും കേന്ദ്ര സര്‍ക്കാരുമാണ് എതിര്‍കക്ഷികള്‍. വ്യാഴാഴ്ച രാവിലെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സേവനം നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തില്‍ എസ്എഫ്ഐഒ വീണയെ ചോദ്യം ചെയ്യുമെന്ന സൂചനകള്‍ക്കിടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കക്ഷികള്‍ കേരള ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ സ്റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നു കോടതി ചോദിച്ചിരുന്നു.

എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ ആസ്ഥാനം ബെംഗളൂരുവിലാണ്. അതിനാലാണ് കമ്പനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തുടര്‍നടപടികള്‍ ഇതുവരെ ഹൈക്കോടതി ആരംഭിച്ചിട്ടില്ല. അന്വേഷണ സംഘം ഏത് നിമിഷവും വീണയ്ക്ക് സമന്‍സ് നല്‍കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ടാണ് നീക്കമെന്നാണ് വിലയിരുത്തല്‍. എക്‌സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനുകീഴിലെ സി.എം.ആര്‍.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം കേരളത്തിലെത്തിയത്.

കൂടാതെ, ആലുവയിലെ സി.എം.ആര്‍.എല്‍. ഓഫീസിലും സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കെഎസ്‌ഐഡിസിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് സംഘം. ഹര്‍ജി കര്‍ണാടക ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.