Follow the News Bengaluru channel on WhatsApp

വീട്ടുകാർ പഠിക്കാൻ നിർബന്ധിച്ചു; ഫുട്ബോൾ താരം ജീവനൊടുക്കി

ബെംഗളൂരു: വീട്ടുകാർ പഠിക്കാൻ നിർബന്ധിച്ചതിൽ മനംനൊന്ത് ഫുട്ബോൾ താരം ജീവനൊടുക്കി. ധാർവാഡിലെ സധൻകേരി ലേഔട്ടിൽ താമസിക്കുന്ന ചേതൻ കൊണ്ടിഹാൾ (23) ആണ് ആത്മഹത്യ ചെയ്തത്.

ഫുട്ബോൾ കളിക്കുന്നതിന് പകരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിതാവ് ആവശ്യപ്പെട്ടതാണ് ചേതൻ ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ കേളഗേരി തടാകത്തിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്.

തൻ്റെ മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ചേതൻ്റെ പിതാവ് ശരണപ്പ കോണ്ടിഹാൾ പറഞ്ഞു. നേരത്തെ മകനെ നിംഹാൻസിലും മറ്റ് ആശുപത്രികളിലും ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നതായും ശരണപ്പ വെളിപ്പെടുത്തി. ചേതൻ വിഷാദാവസ്ഥയിലായിരുന്നുവെന്നും അതിനുള്ള ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ധാർവാഡിലെ സ്വകാര്യ കോളേജിൽ ബികോം അവസാന വർഷ വിദ്യാർഥിയാണ് ചേതൻ.

വീട്ടുകാർ നിരന്തരം പഠിക്കാൻ സമ്മർദ്ദം ചെലുത്തിയത് ചേതനിൽ മനോവിഷമം ഉണ്ടാക്കിയിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് ചേതന്റെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെത്തിയത്. പഠിക്കാൻ താല്പര്യമില്ലെന്നും ഫുട്ബോൾ ആണ് ഇഷ്ടമെന്നും എഴുതിയ ആത്മഹത്യ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.

അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ചേതൻ്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.