Follow the News Bengaluru channel on WhatsApp

കർണാടകയിൽ ഹുക്ക വിൽപനയും ഉപഭോഗവും നിരോധിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് എല്ലാത്തരം ഹുക്ക ഉൽപ്പന്നങ്ങളുടെയും വിൽപ്പന, ഉപഭോഗം, സംഭരണം, പരസ്യം, പ്രമോഷൻ എന്നിവ നിരോധിച്ച് കർണാടക സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.

വിജ്ഞാപനമനുസരിച്ച് ചൈൽഡ് പ്രൊട്ടക്ഷൻ ആൻ്റ് വെൽഫെയർ ആക്ട്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്റ്റ് ഉൾപ്പെടെയുള്ളവയിലെ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം ഹുക്ക ഉത്പന്നങ്ങളുടെ ഉപഭോഗത്തിന് പിഴ ചുമത്തുമെന്ന് സർക്കാർ വ്യക്തമാക്കി. ഹുക്കയുടെ വിൽപ്പന, ഉപഭോഗം, സംഭരണം, പരസ്യം, പ്രൊമോഷൻ എന്നിവയും പുകയില, നിക്കോട്ടിൻ, നിക്കോട്ടിൻ ഇതര ഹുക്ക, ഫ്ലേവർഡ് ഹുക്ക, മൊളാസസ്, ഷിഷ (ഹുക്ക വാട്ടർ പൈപ്പ്) എന്നിവയും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് സംസ്ഥാനത്ത് നിരീക്ഷണം ഏർപ്പെടുത്താൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നു പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക ആരോഗ്യ കമ്മീഷണർ ഡി.രൺദീപ് പറഞ്ഞു. ബെംഗളൂരുവിൽ മാത്രം ലൈസൻസില്ലാത്ത നിരവധി ഹുക്ക ബാറുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മയക്കുമരുന്നുകളുടെയും മറ്റ്‌ ലഹരിവസ്തുക്കളുടെയും വിതരണ കേന്ദ്രമായി ഇവ മാറിയിട്ടുണ്ട്.

പ്രായപരിധിയില്ലാത്തതിനാൽ നിരവധി പ്രായപൂർത്തിയാകാത്തവർ പോലും ഇത്തരം സ്ഥലങ്ങളിലേക്ക് വരുന്നത് പതിവാണെന്ന് അദ്ദേഹം പറഞ്ഞു. പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ പ്രായം 18ൽ നിന്ന് 21 ആക്കി വർധിപ്പിക്കാൻ നിയമം ഭേദഗതി ചെയ്യാനുള്ള പ്രത്യേക നിർദേശം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും രൺദീപ് വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.