Follow the News Bengaluru channel on WhatsApp

ജനസ്പന്ദന പരിപാടി വൻ വിജയമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് തത്സമയ പരിഹാരം കാണുന്നതിന് സംഘടിപ്പിച്ച ജനസ്പന്ദന പരിപാടി വൻ വിജയമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ 8.30 മുതലാണ് പരിപാടി ആരംഭിച്ചത്. വിധാൻ സൗധയ്ക്ക് മുമ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

വിധാൻ സൗധയിൽ ഇതാദ്യമായാണ് ജനസ്പന്ദന നടത്തുന്നത്. ഇതിനു മുമ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലാണ് പരിപാടി നടത്തിയിരുന്നത്. ജനങ്ങൾക്ക് പരാതി ബോധിപ്പിക്കാൻ വകുപ്പുകൾ തിരിച്ചുള്ള സ്റ്റാളുകൾ വേദിയിൽ ഒരുക്കിയിരുന്നു.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരിൽ നിന്ന് ലഭിച്ച അപേക്ഷകൾ മൂന്ന് മാസത്തിനകം തീർപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിർദേശിച്ചു. ഭിന്നശേഷിക്കാർ, ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ, വയോധികർ, സ്ത്രീകൾ തുടങ്ങിയവരാണ് പരാതി നൽകാനെത്തിയവരിൽ കൂടുതലും.

മുൻഗണനാക്രമത്തിൽ അവ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സിദ്ധരാമയ്യ നിർദേശിച്ചു.

ഉച്ചയ്ക്ക് 12 വരെ പരാതി 7,961 രജിസ്‌ട്രേഷനുകൾ നടന്നതായി അധികൃതർ അറിയിച്ചു. ബെംഗളൂരു സെൻട്രൽ ഡിസിപി ശേഖർ എച്ച് തെക്കണ്ണവറുടെ നേതൃത്വത്തിൽ പോലീസ് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. എട്ട് എസിപിമാർ, 23 ഇൻസ്പെക്ടർമാർ, 58 സബ് ഇൻസ്പെക്ടർമാർ, 205 പൊലീസ് കോൺസ്റ്റബിൾമാർ, 142 വനിതാ പൊലീസ് കോൺസ്റ്റബിൾമാർ, 500 ഹോം ഗാർഡുകൾ എന്നിങ്ങനെ മൊത്തം 936 പോലീസുകാരെയാണ് വിന്യസിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.